ടിക് ടോക്കിന് ഭാഗിക നിരോധനവുമായി യുഎസ്

സര്‍ക്കാര്‍ നല്‍കിയ ഉപകരണങ്ങളില്‍ നിന്നും ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോകിനെ വിലക്കി യുഎസ്. യുഎസ് സെനറ്റ് കമ്മിറ്റിയാണ് കരട് ബില്‍ പാസാക്കിയിരിക്കുന്നത്. ടിക്‌ടോക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് നിയമനിര്‍മ്മാതാക്കള്‍ ആശങ്ക അറിയിച്ചിരുന്നു.  

സെനറ്റര്‍ ജോഷ് ഹാവ്ലി കൊണ്ടുവന്ന 'നോ ടിക് ടോക്ക് ഓണ്‍ ഗവണ്‍മെന്റ് ഡിവൈസ് ആക്റ്റ്' യുഎസ് സെനറ്റ് കമ്മിറ്റി ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്റ് ഗവണ്‍മെന്റ് അഫയേഴ്‌സ് ഏകകണ്ഠമായി പാസാക്കി, ഇത് തുടര്‍ വോട്ടെടുപ്പിനായി യുഎസ് സെനറ്റിന് അയച്ചിട്ടുണ്ട്. 

അമേരിക്കന്‍ കൗമാരക്കാര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. യുഎസ് റെഗുലേറ്റര്‍മാര്‍ക്കും നിയമനിര്‍മ്മാതാക്കള്‍ക്കും ടിക് ടോക്ക്  സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രചോദനമായത് ഇതാണ്. തുടര്‍ന്ന്  ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ടിക് ടോക്ക് ചൈനീസ് സര്‍ക്കാരിന് അയക്കുന്നുണ്ടോ എന്ന ആശങ്ക ഇവര്‍ അറിയുക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More