സൈന്യത്തില്‍ എട്ട് ഉന്നത പദവികളില്‍ കൂടി വനിതകള്‍ക്ക് നിയമനം

കരസേനയിലെ എട്ട് അധിക തസ്തികകളില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിച്ച് പ്രതിരോധ മന്ത്രാലയം. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി അനുവദിച്ച സുപ്രീംകോടതി വിധിയ്ക്ക് അഞ്ച് മാസത്തിന് ശേഷമാണ് പ്രതിരോധ മന്ത്രലയത്തിന്റെ ഔദ്യോഗിക ഉത്തരവ്  പുറത്തിറങ്ങിയിരിക്കുന്നത് . ജഡ്ജ്, അഡ്വക്കേറ്റ് ജനറല്‍, ആര്‍മി എഡ്യൂക്കേഷന്‍ കോര്‍പ്‌സ്, എന്നിവയുടെ ബ്രാഞ്ചുകളില്‍    മാത്രമാണ് വനിതാ എസ്എസ് സി ഉദ്യോഗസ്ഥരെ സ്ഥിരമായി  നിയമിക്കുന്നത്.

ആര്‍മി എയര്‍ ഡിഫന്‍സ് (എഎഡി), സിഗ്‌നലുകള്‍, എഞ്ചിനീയര്‍മാര്‍, ആര്‍മി ഏവിയേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ (ഇഎംഇ), ആര്‍മി സര്‍വീസ് കോര്‍പ്‌സ് (എ എസ് സി), ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സ് (എഒസി), ഇന്റലിജന്‍സ് കോര്‍പ്‌സ് എന്നീ തസ്തികകളില്‍ ആണ് നിയമനം.

ഇതിനായുളള സെലക്ഷന്‍ ബോര്‍ഡ് നിര്‍മ്മിക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ കരസേന ആസ്ഥാനത്ത് ആരംഭിച്ചു. എല്ലാ എസ്എസ് സി വനിതാ ഓഫീസര്‍മാരും അവരുടെ ഓപ്ഷന്‍ തിരഞ്ഞെടുക്കുകയും ആവശ്യമായ ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്താലുടന്‍ സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കും.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More