സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം. മലപ്പുറം തിരൂരിൽ 71 കാരനായ അബ്ദുൾ ഖാദറും, കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാനുമാണ് (70) മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 61 ആയി.
അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചത് ഈ മാസം 19നാണ്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അബ്ദുൾ ഖാദറിന് ന്യൂമോണിയയും ശ്വാസതടസവും ഉണ്ടായിരുന്നു.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കാസർഗോഡ് സ്വദേശി അബ്ദുൽ റഹ്മാന്. ഇന്നലെ മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർഗോഡ്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലും എറണാകുളത്ത് രണ്ട് മരണവുമാണ് റിപ്പോർട്ട് ചെയ്തത്.