വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 43,15,709 ആയി. 20,61,692 പേരാണ് ഇതിനകം രോഗവിമുക്തരായിരിക്കുന്നത്. അതായത് ഏകദേശം പകുതിയില്‍ താഴെ പേര് മാത്രമാണ് രോഗവിമുക്തരായിരിക്കുന്നത്. 22,11, 090 പേരാണ് ഇപ്പോള്‍ ലോകത്താകെ ചികിത്സയിലുള്ളത്.
രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32, 679 ആയി. 4,39,280 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,859 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,84,787 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 8,429 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 4,53,121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 85,622 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,400 പേര് മരണപ്പെട്ടു. ഫ്ലോറിഡ 5,778 മസ്സാച്ചുസെറ്റ്സ് 8,510 ലൂസിയാന -3,720, ഇല്ലിനോയിസ് -7,589, ജോര്‍ജ്ജിയ -3,495 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,506 പേരാണ് മരണപ്പെട്ടത്.