'ഹനുമാൻ സൂക്തം ഉരുവിട്ടാല്‍ കൊറോണ പമ്പകടക്കും'- ബിജെപി എംപി

ഹനുമാൻ ചാലിസ പാരായണം ചെയ്താൽ കൊറോണ ലോകത്തുനിന്ന് പോകുമെന്ന് ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂർ. ഓഗസ്റ്റ് 5 വരെ ഹനുമാൻ ചാലിസ ദിവസത്തിൽ അഞ്ച് തവണ പാരായണം ചെയ്യണമെന്നാണ് അവര്‍ ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്.

"ജനങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുവാനും കൊറോണ വൈറസ് പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്കെല്ലാവർക്കും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താം. ഹനുമാൻ ചാലിസ ജൂലൈ 25 മുതൽ ഓഗസ്റ്റ് 5 വരെ നിങ്ങളുടെ വീട്ടിൽ ഒരു ദിവസം അഞ്ച് തവണ ചൊല്ലുക,” ഭോപ്പാൽ എംപി ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 5 ന് വിളക്കുകൾ തെളിയിച്ച് ശ്രീരാമദേവന് വീട്ടിൽ ‘ആരതി’ അർപ്പിച്ച് ഈ ചടങ്ങ് അവസാനിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള 'ഭൂമി പൂജ' ഓഗസ്റ്റ് 5 നാണ്  നടക്കുന്നത്.

"രാജ്യമെമ്പാടുമുള്ള ഹിന്ദുക്കൾ ഒരേ ശബ്ദത്തിൽ ‘ഹനുമാൻ ചാലിസ’ ചൊല്ലുമ്പോൾ, അത് തീർച്ചയായും പ്രവർത്തിക്കും, നമ്മൾ കൊറോണ വൈറസിൽ നിന്ന് മുക്തരാകും. ഇത് ശ്രീരാമനോടുള്ള നമ്മുടെ  പ്രാർത്ഥനയാണ്,” താക്കൂർ പറഞ്ഞു. ഓഗസ്റ്റ് 4 വരെ ഭോപ്പാലിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിക്കൊണ്ട് മധ്യപ്രദേശിലെ ബിജെപി സർക്കാർ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള  ശ്രമങ്ങൾ നടത്തിവരുന്നതിന്റെ വിഡിയോയും അവർ ട്വിറ്ററിൽ പങ്കുവെച്ചു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 3 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 3 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 3 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More