ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. വരും ആഴ്ചയിൽ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്‌ളസ്), ശനി (കാരുണ്യ) ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉണ്ടാവുകയുള്ളൂ.

തുടർന്നു വരുന്ന ആഴ്ചയിൽ തിങ്കൾ (വിൻവിൻ), ബുധൻ (അക്ഷയ), വെള്ളി (നിർമൽ) എന്നീ ദിവസങ്ങളിൽ ഭാഗ്യക്കുറി നടത്തും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഈ ക്രമീകരണം കര്‍ശനമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകലില്‍ ടിക്കറ്റ് വില്പ്പന നടത്തുന്നത് വഴി കൊവിഡ്‌ ബാധ രൂക്ഷമാവാന്‍ സാധ്യതയുണ്ട് എന്നവിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഭാഗ്യക്കുറി ടിക്കറ്റ് നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയത്. 

പലപ്പോഴും സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ ആചരിക്കുന്നതിനാല്‍ ഞായറാഴ്ചകളിലെ പൗർണമി ഭാഗ്യക്കുറി ഡിസംബർ അവസാനം വരെ റദ്ദാക്കിയിട്ടുണ്ട്. അതിനാൽ ഞായറാഴ്ച നറുക്കെടുപ്പ് ഉണ്ടാവില്ല. നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികൾ: ജൂലൈ 27,29, 31 ആഗസ്റ്റ് 4, ആറ്, എട്ട്, 10, 12, 14, 18, 20, 22, 24, 26, 28 എന്നിങ്ങനെയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More