അഫ്ഗാനിസ്ഥാനിൽ ആറായിരത്തി അഞ്ഞൂറോളം പാക് തീവ്രവാദികളുണ്ടെന്ന് യുഎൻ റിപ്പോർട്ട്

അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ ആറായിരത്തി അഞ്ഞൂറോളം പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ടെന്ന് യുഎൻ റിപ്പോർട്ട്‌. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ സംഘടനയിൽ പെട്ട ഇവർ ഇന്ത്യക്കും പാകിസ്താനും ഒരേ തരത്തിൽ ഭീഷണിയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിലുള്ള താലിബാന് കീഴിലാണ് (എക്യുഐഎസ്) ഈ തീവ്രവാദ സംഘം പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ക്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാമത്തെ റിപ്പോർട്ട് വ്യക്തമാക്കി. 

അഫ്ഗാനിസ്ഥാനിലെ ഒരു വലിയ തീവ്രവാദ ഗ്രൂപ്പായ” തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പാകിസ്ഥാനിലെ വിവിധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായും, നിരവധി മുൻ ടിടിപി തീവ്രവാദികൾ ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ലെവന്റ് - ഖൊറാസാൻ (ഐ‌സി‌എൽ-കെ)സംഘത്തിൽ ചേർന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ടിടിപി ഗ്രൂപ്പും അതിന്റെ വിവിധ ശാഖകളും ഐ‌സി‌എൽ-കെ യുമായി യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും  റിപ്പോർട്ട് കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More