സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കില്ല

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കില്ല.സമ്പൂർണ ലോക്ഡൗൺ അപ്രായോ​ഗികമാണെന്ന് മന്ത്രിസഭാ യോ​ഗം വിലയിരുത്തി.സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോ​ഗവും അഭിപ്രായപ്പെട്ടിരുന്നു. സർവകക്ഷിയോ​ഗത്തിന്റെ തീരുമാനവും മന്ത്രിസഭായോ​​ഗം വിലയിരുത്തി. ലോക് ഡൗൺ ഏർപ്പെടുത്തുന്നത് നിലവിലെ സാഹര്യത്തിൽ സാധാരണ ജനത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് പൊതുവിൽ അഭിപ്രായം ഉയർന്നു. അതേസമയം രോ​ഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ നടപടികൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. കണ്ടെയ്ന്മെന്റ് സോൺ ക്രിട്ടിക്കൽ കണ്ടെയ്നെന്റ് സോൺ എന്നിവ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കും. ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കും. കടകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കളക്ടറും ഉൾപ്പെട്ട വിദ​ഗ്ധ സമിതിക്ക് കൂടുതൽ അധികാരം നൽകും.

ധനബിൽ പാസാക്കാൻ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള തീരുമാനം മന്ത്രിസഭ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി പാസാക്കേണ്ട ധനകാര്യബില്ലിന്റെ സമയം നീട്ടാനായി ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭായോ​ഗം തിരീമാനിച്ചു. ഓർഡിനൻസ് ​ഗവർണറുടെ അനുമതിക്കായി സമർപ്പിക്കും.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയം - വി. ഡി. സതീശന്‍

More
More
Web Desk 12 hours ago
Keralam

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി

More
More
Web Desk 14 hours ago
Keralam

കരാറുകാരുമായി മന്ത്രിയെ കാണല്‍; മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

More
More
Web Desk 15 hours ago
Keralam

അജ്ഞത കുറ്റമല്ല; അലങ്കാരമാക്കരുത് ; വെള്ളക്കെട്ടിലെ ഡ്രൈവിങ്ങിനെതിരെ കെ എസ് ആര്‍ ടി സി

More
More
Web Desk 16 hours ago
Keralam

കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കും; യൂട്യൂബ് ചാനല്‍ തുടങ്ങി ചെറിയാന്‍ ഫിലിപ്പ്‌

More
More
Web Desk 1 day ago
Keralam

ജയില്‍ സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കി മുട്ടില്‍ മരംമുറിക്കേസ് പ്രതി

More
More