സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കുക: മന്ത്രി വി.എസ് സുനിൽകുമാർ

സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കുകയെന്ന സന്ദേശമാണ് സംസ്ഥാന മന്ത്രിസഭായോഗം ഓൺലൈനാക്കിയതിലൂടെ സർക്കാർ നൽകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. തൃശൂർ കളക്ടറേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽവെച്ച് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ക്യാബിനറ്റ് യോഗം ഓൺലൈൻ വഴിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് മന്ത്രിസഭാ യോഗം ഓൺലൈൻ വഴി നടക്കുന്നത്. അതാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം. പരിമിതമായ അംഗങ്ങൾ പങ്കെടുക്കുന്ന ഉന്നതമായ ക്യാബിനറ്റ് യോഗം പോലും ഒഴിവാക്കണം എന്നാണിതിലൂടെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം. കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. എല്ലാതരത്തിലുള്ള, ഔപചാരികമായതടക്കം യോഗങ്ങൾ കഴിയാവുന്നതും ഓൺലൈൻ വഴിയാക്കുക.

നമ്മൾ താമസിക്കുന്ന വീട്ടിലടക്കം അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്ത് സമ്പർക്കം പരമാവധി ഒഴിവാക്കുക. സമ്പർക്ക സാധ്യതയുള്ള എല്ലാ പരിപാടികളും പരമാവധി ഒഴിവാക്കിക്കൊണ്ടല്ലാതെ സമ്പർക്കവ്യാപനത്തെ തടയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 month ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 months ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 5 months ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 5 months ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 5 months ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 5 months ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More