സഖാവ് കുഞ്ഞാലി, ചാരുമജുംദാര്‍: ജ്വലിക്കുന്ന ഓര്‍മ്മകള്‍ - കെ.ടി. കുഞ്ഞിക്കണ്ണന്‍

ഇന്ന് ഏറനാടിൻ്റെ ചെഗുവേരയെന്ന് വിശേഷിപ്പിക്കുന്ന സ. കുഞ്ഞാലിയുടെയും സി പി ഐ എം എൽ ൻ്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന സഖാവ് ചാരുമജുദാറുടെയും രക്തസാക്ഷി ദിനമാണ്. സഖാവ് കുഞ്ഞാലി ജന്മിമാരുടെയും എസ്റ്റേറ്റുടമകളുടെയും ഗുണ്ടാസംഘത്തിൻ്റെ വെടിയേറ്റാണ് രക്തസാക്ഷിയാവുന്നത് . സഖാവ് ചാരുമജുംദാർ സിദ്ധാർത്ഥ് ശങ്കർ റായിയുടെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ നാളുകളിൽ കൽക്കത്തയിലെ ലാൽബസാർ ലോക്കപ്പ് മുറിയിൽ നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു.

കിഴക്കൻ ഏറനാട്ടിലെ മലമ്പ്രദേശങ്ങളിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുകയും അനവധിയായ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത കുഞ്ഞാലി ജന്മിമാരുടെ മർദ്ദകവാഴ്ചയെയും കോൺഗ്രസുകാരുടെ ഗുണ്ടാവാഴ്ചയെയും നേരിട്ടു കൊണ്ടാണ് നിലമ്പൂർ മേഖലയിൽ കമ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടിപ്പടുത്തത്. ബ്രിട്ടീഷ് മലബാറിലെ കൊണ്ടോട്ടിയിൽ ജനിച്ച അദ്ദേഹം കൊളോണിയൽ ശക്തികൾക്കെതിരായ സമരങ്ങളിലൂടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്. ഒരേസമയം ഭരണകൂട വേട്ടയേയും എസ്റ്റേറ്റുടമകളുടെ മർദ്ദനങ്ങളെയും നേരിട്ട  കുഞ്ഞാലിയുടെ 45 വർഷക്കാലം നീണ്ടു നിന്ന ജീവിതം സാഹസികവും ത്യാഗപൂർണ്ണവുമായിരുന്നു.

സി പി ഐ എം നേതാവായിരുന്ന മജുംദാർ പശ്ചിമബംഗാളിലെ സിലിഗുരി ജില്ലയിലെ തോട്ടംതൊഴിലാളി യൂണിയൻ്റെയും കർഷക പ്രസ്ഥാനത്തിൻ്റെയും നേതാവായിരുന്നു. ആസന്നമായ വിപ്ലവ സാധ്യതകളെ സംബന്ധിച്ച കണക്കുകൂട്ടലുകളിൽ നിന്നാണ് മജുംദാറും കനുസന്യാലുമെല്ലാം നക്സൽബാരിയിൽ സായുധ കർഷകകലാപം ആസൂത്രണം ചെയ്യുന്നതും ആരംഭിക്കുന്നതും. 1960 തുകളോടെ സാർവ്വദേശീയ കമ്യുണിസ്റ്റു പ്രസ്ഥാനത്തിൽ രൂപപ്പെട്ട ഇടതുപക്ഷ തീവ്രവാദപരമായ പ്രവണതകളുടെ കൂടി ഫലമായിരുന്നു നക്സൽബാരിയും ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനകത്ത് സംഭവിച്ച ഇടതുപക്ഷ വ്യതിയാനങ്ങളും.

ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കണക്കിലെടുക്കാതെയുള്ള നകസ്ലൈറ്റ് പ്രസ്ഥാനത്തിൻ്റെ വിഭാഗീയതയിലേക്ക് നയിച്ച രാഷ്ടീയപ്രത്യയശാസ്ത്ര നിലപാടുകളെ സംബന്ധിച്ച തിരിച്ചറിവുകളും തിരുത്തലുകളും സി പി ഐ എം എൽ ലിബറേഷൻ ഉൾപ്പെടെയുള്ള പ്രമുഖ എം എൽ ഗ്രൂപ്പുകളിലെല്ലാം ഇന്നു നടന്നു കൊണ്ടിരിക്കുന്നുണ്ട്. നിയോലിബറൽ ഹിന്ദുത്വ നയങ്ങൾക്കെതിരായി പൊതു ഇടതുപക്ഷത്തിൻ്റെ യോജിച്ച കാമ്പയിൻ്റെ ഭാഗമായി പല എംഎൽ ഗ്രൂപ്പുകളും അണിനിരന്നു കഴിഞ്ഞിട്ടുണ്ട്. ലിബറേഷൻ ഉൾപ്പെടെയുള്ള പല എംഎൽ ഗ്രൂപ്പുകളും ദേശീയ തലത്തിലും പ്രാദേശിക തലങ്ങളിലും സി പി ഐ എം, സി പി ഐ, ആർ എസ് പി, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള ഇടതുപക്ഷ ഫ്ലാറ്റുഫോമിൻ്റെ ഭാഗവുമാണ്.

രക്തസാക്ഷി സ്മരണകൾ ഇതുപക്ഷത്തിൻ്റെ വിശാലമായ യോജിപ്പിൻ്റെയും ഇന്ത്യൻ ഭരണവർഗ്ഗ നയങ്ങൾക്കെതിരായ സമരപ്പോരാട്ടങ്ങളുടെയും സാധ്യതകൾക്കുള്ള സംവാദാത്മകതക്ക് വേഗം തീർക്കട്ടെ...

Contact the author

K T Kunjikkannan

Recent Posts

Web Desk 19 hours ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 20 hours ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 20 hours ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More
Web Desk 1 day ago
Keralam

ആര് പിണങ്ങി, എന്ത് പിണക്കം?; തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

സതീശനുമായി ഒരു തര്‍ക്കവുമില്ല, പുതുപ്പളളിയില്‍ എനിക്ക് ക്രെഡിറ്റ് വേണ്ട- കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്ത്രീകളെ സാധനങ്ങളായി മാത്രമാണ് കാണുന്നത്- മന്ത്രി ആര്‍ ബിന്ദു

More
More