പജെറോ എസ്‌യുവി ഉത്പാദനം നിർത്താനൊരുങ്ങി മിറ്റ്സുബിഷി

വൻതോതിൽ സാമ്പത്തിക  പ്രതിസന്ധികൾ നേരിടുന്നതിനാൽ 2021 മുതൽ പജെറോ എസ്‌യുവി ഉത്പാദനം നിർത്താനൊരുങ്ങി മിറ്റ്സുബിഷി. ജപ്പാൻ കമ്പനിയായ മിറ്റ്സുബിഷി മോട്ടോഴ്‌സ് കോർപ്പറേഷന്റെ ഓഹരികൾ ചൊവ്വാഴ്ച 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. സാമ്പത്തിക വർഷാവസാനമായ 2021 മാർച്ച് 31 ന്  140 ബില്യൺ യെൻ (1.33 ബില്യൺ ഡോളർ) നഷ്ടമാണ് മിറ്റ്സുബിഷി മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞത് 18 വർഷങ്ങൾക്കിടയിൽ കമ്പനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമായിരിക്കും ഇത്. ഇതിനകം തന്നെ ചൈനയിലെയും ഏഷ്യയിലെയും വിൽപ്പനയിൽ ഇടിവ് നേരിടുകയായിരുന്ന കമ്പനിക്ക് കൊറോണ വൈറസ് പ്രതിസന്ധി വൻ നഷ്ടമാണ് ഉണ്ടാക്കിയത്. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പ്രവർത്തനം കുറയ്ക്കുമെന്നും ഏഷ്യയിൽ വളരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി പറഞ്ഞു.
Contact the author

Web Desk

Recent Posts

Web Desk 10 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 1 year ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More