തവിഞ്ഞാലിൽ 26 പേർക്ക് കൂടി കൊവിഡ്; വയനാട്ടിൽ അതീവ ജാ​ഗ്രത

വയനാട് തവിഞ്ഞാലിൽ 26പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് കൂടുതൽ ആളുകളിൽ രോ​ഗം കണ്ടെത്തിയത്. വാളാട് വിവാഹത്തിലും മരണാന്തര ചടങ്ങുകളിലും പങ്കെടുത്തവരിൽ നിന്നാണ് രോ​ഗം വ്യാപിച്ചത്. 76 പേരെ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഇന്നലെയും ഇന്നുമായി 76 പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. 50 പേർക്ക് ഇന്നലെയാണ് രോ​ഗം കണ്ടെത്തിയത്. പ്രദേശത്ത് ഇന്നും പരിശോധന തുടരും. നൂറിലധികം ആന്റിജൻ പരിശോധന ഇന്ന് നടത്തും.

 ആരോ​ഗ്യ വുകുപ്പിന്റെ 3 സംഘങ്ങളാണ്  പഞ്ചായത്തിൽ പരിശോധന നടത്തുന്നത്. സമൂഹ വ്യാപന പരിശോധനയും പ്രദേശത്ത് നടക്കുന്നുണ്ട്. സമൂഹ വ്യാപന ഭീഷണി നിലവിലില്ലെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നി​ഗമനം. പേര്യയിലാണ് സമൂഹ വ്യാപന പരിശോധന നടത്തിയത്. ഇവിടുത്തെ പരിശോധനാ ഫലങ്ങൾ എല്ലാ നെ​ഗറ്റീവാണ്. മെഡിക്കൽ ഷോപ്പുകളിൽ നിന്ന് പനിക്ക് മരുന്ന് വാങ്ങുന്നവരുടെ വിവരങ്ങൾ നൽകണമെന്ന് ആരോ​ഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പനി ലക്ഷണങ്ങളുള്ളവരിൽ ചിലർക്കെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നാമ് ആരോ​ഗ്യ വകുപ്പിന്റെ നി​ഗമനം.

അതേസമയം സുൽത്താൻ ബത്തേരിയിൽ ആന്റിജൻ പരിശോധനയിൽ കൂടുതൽ ഫലങ്ങൾ പോസിറ്റീവായില്ല. ഇവിടെയും കൂടുതൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ കൂടുന്ന പരിപാടികൾ നടത്തരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദ്ദേശമുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിരോധനം. മരണാനന്തര ചടങ്ങുകളിൽ 5 പേർക്ക് പങ്കെടുക്കാം.അമ്പലവയലിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. പുൽപ്പള്ളിയെ ഹോട്ട് സ്പോർട്ടിൽ നിന്ന ഒഴിവാക്കിയിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More