അമേരിക്കയില്‍ 48 മണിക്കൂറിനുള്ളില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,26,504  പേര്‍ക്കാണ് കൊവിഡ്‌ ബാധിച്ചത്.  ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 44,98,343 ആയി. 21,85,894 പേരാണ് ഇതിനകം രോഗവിമുക്തരായിരിക്കുന്നത്. ഏകദേശം പകുതിയില്‍ താഴെ പേര്‍ മാത്രമാണ് രോഗവിമുക്തരായിരിക്കുന്നത്.

ഇപ്പോള്‍ 23,38, 214 പേരാണ് അമേരിക്കയിലാകെ ചികിത്സയിലുള്ളത്. രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി.  രാജ്യത്ത് ഇതുവരെ 1,52,320 പേര്‍ കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടു.

സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക് 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32, 719 ആയി. 4,41,262 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,905 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,86,309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 8,714 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 4,74,819 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 87,958 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,421 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -6119  മസ്സാച്ചുസെറ്റ്സ് -8,551  ലൂസിയാന -3,815, ഇല്ലിനോയിസ് -7,638, ജോര്‍ജ്ജിയ -3,563 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഇതുവരെ 1,552 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More