കൊവിഡ് പ്രതിരോധത്തിന് മലേറിയ മരുന്ന് ഫലപ്രദമാണെന്ന് ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്

കൊറോണ വൈറസ് ഇല്ലാതാക്കുന്നതിനായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിനെ വീണ്ടും പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾക്ക് വിരുദ്ധമായാണ് ട്രംപ് നിലപാട് ആവര്‍ത്തിക്കുന്നത്.

മലേറിയ മരുന്ന് കോവിഡ് -19 ചികിത്സക്ക് ഉപയോഗിക്കരുതെന്ന് പറയുന്നത് അത് താൻ ശുപാർശ ചെയ്തതിനാൽ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ട്രംപിന്റെ മൂത്ത മകന്‍ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഉടന്‍തന്നെ ട്വിറ്റര്‍ അത് മരവിപ്പിച്ചു.

ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന് വൈറസിനെതിരെ പോരാടാൻ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ല. കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ കഴിഞ്ഞ മാസം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും  (എഫ്ഡിഎ) മുന്നറിയിപ്പ് നൽകിയിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ ഒരു ചികിത്സാരീതി എന്ന നിലയിൽ ഫലപ്രദമാണെന്നതിനോ കോവിഡ് -19 തടയുന്നുവെന്നതിനോ നിലവിൽ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കിയതാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More