വംശനാശ ഭീഷണി നേരിടുന്ന കടുവകൾ തിരിച്ചുവരുന്നു- റിപ്പോര്‍ട്ട്‌

വർഷങ്ങളുടെ ഉത്കണ്ഠയ്ക്ക് ശേഷം, ചില പ്രദേശങ്ങളിലെങ്കിലും കടുവകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോർട്ട്.  ഡബ്ല്യുഡബ്ല്യുഎഫ് പുറത്തിറക്കിയ പഠനത്തെ വിദഗ്ദ്ധർ വളരെ ശ്രദ്ധേയമായ തിരിച്ചുവരവെന്നാണ് വിശേഷിപ്പിച്ചത്. 

കടുവകളുടെ എണ്ണം പതിറ്റാണ്ടുകളായി അതിവേഗം കുറഞ്ഞു വരികയായിരുന്നു. 2010 ൽ വെറും 3,200 കാട്ടു കടുവകൾ  മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യ, ചൈന, നേപ്പാൾ, റഷ്യ, ഭൂട്ടാൻ എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള  കടുവകളുടെ കണക്കുകളാണ് പ്രതീക്ഷക്ക് വക നൽകുന്നത്.

ഇന്ത്യയിൽ മാത്രം കടുവകളുടെ എണ്ണം 2,600 മുതൽ 3,350 എന്നാണ്  കണക്കാക്കപ്പെടുന്നത്. ഇത് ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തിന്റെ മുക്കാൽ ഭാഗത്തോളം വരും. അയൽരാജ്യമായ നേപ്പാളിൽ 2009 ൽ 121 ആയിരുന്ന കടുവകൾ ഇപ്പോൾ  235 ആയി ഉയർന്നു.

എങ്കിലും, ആവാസവ്യവസ്ഥയുടെ നഷ്ടവും വേട്ടയാടലും ഭീഷണിയായി തുടരുന്നണ്ടെന്നും പഠനം പറയുന്നു.

Contact the author

International Desk

Recent Posts

Web Desk 9 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 10 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More