സമരം ചെയ്യുന്നവര്‍ തീവ്രവാദികളെന്ന് കെ. സുരേന്ദ്രന്‍; അതിന് ബിജെപിയല്ല സമരം ചെയ്യുന്നതെന്ന് പി.കെ ഫിറോസ്‌

കോഴിക്കോട്:പൌരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് പന്തല്‍ കെട്ടി സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. ഷഹീന്‍ ബാഗ് മോഡല്‍ സമരമാണ് അവിടെ നടക്കുന്നത്. വിഷലിപ്തമായ മുദ്രാവാക്യങ്ങളാണ്  അവര്‍ മുഴക്കുന്നത്. കടപ്പുറത്ത് സ്തൂപങ്ങളും സ്മാരകങ്ങളും കെട്ടി തീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍, സമരം നടത്തുന്നത് ബി.ജെ.പിയല്ല യൂത്ത്‍ ലീഗാണ്, സുരേന്ദ്രന്‍റെ തിട്ടൂരത്തിനനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല എന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് തിരിച്ചടിച്ചു.

ഷഹീന്‍ ബാഗ് സ്ക്വയര്‍ എന്നൊക്കെ പേര് വെച്ചു കടപ്പുറത്ത് പന്തല്‍ കെട്ടാന്‍ ഇവര്‍ക്ക് ആരാണ് അനുമതി നല്‍കിയത് ?  കോര്‍പറേഷന്‍റെ അനുമതിയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇത് സംബന്ധിച്ചു അന്വേഷണം നടത്താന്‍ പൊലീസും കോര്‍പറേഷനും തയ്റായാകണമെന്നും ബിജെപി സംസ്ഥാനപ്രസിഡന്‍റ് കോഴിക്കോട്ട് ആവശ്യപ്പെട്ടു. 

ഹിന്ദുക്കളെയും മുസ്ലീംകളെയും തമ്മിലടിപ്പിക്കാനും നാട്ടില്‍ തീവ്രവാദം വളര്‍ത്താനുമാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്യുന്ന രാജ്യ ദ്രോഹികളെ നിലക്കുനിര്‍ത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.  

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More