കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണയാള്‍ക്ക് രക്ഷകരായി ഡല്‍ഹി പോലീസ്

കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മെറ്റൽ ഗ്രില്ലിൽ കുടുങ്ങിപ്പോയ ആൾക്ക് ഡെൽഹി പോലീസ് രക്ഷകരായി. നാല്പതുകാരനായ  കിഷൻകുമാറിനെയാണ് പോലീസുകാർ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്. തെക്കൻ ദില്ലിയിലെ മാൽവിയ നഗറിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.

മഴ പെയ്യുന്നതിനിടെ എന്തോ പരിശോധിക്കാനായി കുമാർ മുകളിലേക്ക് പോയിതായിരുന്നുവെന്നും പടികൾ കയറുന്നതിനിടയിൽ ഗോവണിയിലെ റെയിലിംഗ് തകർന്ന് ഇയാൾ മറ്റൊരു കെട്ടിടത്തിന്റെ ഇരുമ്പ് ഗ്രില്ലിൽ വീഴുകയാണ് ചെയ്തതെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ കൃഷൻ സൈനിയും കോൺസ്റ്റബിൾ ഷിഷ്രാമും ഗ്രില്ലിന്റെ പല്ലുകൾ വലതു കാലിൽ തുളച്ചുകയറി തലകീഴായി തൂങ്ങിക്കിടക്കുന്ന കുമാറിനെയാണ് കണ്ടത്. ഇരുമ്പ് കട്ടറിന്റെ സഹായത്തോടെ ഗ്രിൽ മുറിച്ച് ആളെ രക്ഷപ്പെടുത്തി, ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് താക്കൂർ മാധ്യമങ്ങളെ അറിയിച്ചു.


Contact the author

National Desk

Recent Posts

National Desk 21 hours ago
National

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

More
More
National Desk 1 day ago
National

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

More
More
National Desk 1 day ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 1 day ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 2 days ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More