ലോകത്ത് കൊവിഡ്‌ ബാധിച്ചവരുടെ സംഖ്യ 1.77 കോടി കവിഞ്ഞു; 1.11 കോടി പേര്‍ സുഖം പ്രാപിച്ചു

ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,54,454   പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. അതിനു മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 6,06,240 പേരും തൊട്ടു മുന്‍പുള്ള അഞ്ചു ദിവസങ്ങളില്‍ 2,49,460 -  2,23,778 -  2,17,798 - 2,57,454 - 2,90,388 എന്നിങ്ങനെയുമായിരുന്നു പ്രതിദിന നിരക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിനു മുന്പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍  3  ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് ഇന്ന്  അല്പം താഴ്ന്നിരിക്കുകയാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് 1,77,54,221 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 65,598 പേരാണ് നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്.1,18,42,515 പേര്‍ ഇതിനകം രോഗവിമുക്തരായി. 58,66,044 പേര്‍ നിലവില്‍ ചികിത്സയിലാണ്.

രോഗ വ്യാപനം ലോകത്താകെ ശക്തമായ രീതിയില്‍ തുടരുകയാണ്. എന്നാല്‍ പ്രതിദിനം 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.

24 മണിക്കൂറിനുള്ളില്‍ 5,700 മരണം 

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,700 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 6,926 - 4,294, 3,804 - 5,677 - 6,296  എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ നിരക്കിനേക്കാള്‍ അല്പം കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 6,82, 885 ആയി. ലോകത്താകെ നടക്കുന്ന കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും ചികിത്സാ രംഗത്തെ ഗവേഷണങ്ങളും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാന്‍ കാരണം. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More