പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി

കോവിഡ് വ്യാപനത്തെ തുടർന്ന് വിവിദ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി എത്തിക്കാനായി എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് ഖത്തർ അപേക്ഷ ക്ഷണിച്ചു തുടങ്ങി. ശനിയാഴ്ച മുതലാണ് റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷ ഖത്തർ സ്വീകരിച്ചു തുടങ്ങിയത്.

കോവിഡ്-19 നിയന്ത്രണങ്ങളിലെ 3-ാം ഘട്ട ഇളവുകളുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് ആഭ്യന്തര മന്ത്രാലയം എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് അനുവദിച്ചാല്‍ ഉടന്‍ മടങ്ങാം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കുമ്പോള്‍ അല്ലെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതനുസരിച്ച് മാത്രമെ മടക്കം സാധ്യമാകുകയുള്ളൂ.

ഖത്തര്‍ ഐഡിയുള്ള വ്യക്തികള്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ കമ്പനികള്‍ എന്നിവര്‍ക്കാണ് ഖത്തര്‍ പോര്‍ട്ടല്‍ മുഖേന റീ എന്‍ട്രിക്ക് അപേക്ഷിക്കാന്‍ അനുമതിയുള്ളത്. പെര്‍മിറ്റ് ലഭിക്കുന്ന തീയതി മുതല്‍ ഒരു മാസത്തേക്കാണ് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി. ഒരു മാസത്തിനുള്ളില്‍ ഖത്തറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും അപേക്ഷിക്കണം.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ ഇഹ്തിറാസ് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. https://portal.www.gov.qa/wps/portal/qsports/home എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജീവനക്കാര്‍ക്കായി തൊഴിലുടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കായി സ്‌പോണ്‍സര്‍ അല്ലെങ്കില്‍ വിസാ ഉടമകൾക്കും അപേക്ഷ സമര്‍പ്പിക്കാം.

Contact the author

Gulf Desk

Recent Posts

Web Desk 2 months ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 4 months ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 9 months ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More
Web Desk 10 months ago
Gulf

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

More
More