കൊവിഡ് ദീര്‍ഘകാലം നിലനിന്നേക്കാം- ഡബ്ലുഎച്ച്ഒ

കൊവിഡ്-19 രോഗവ്യാപനം ദൈർഘ്യമേറിയതായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ആറുമാസത്തിനുശേഷമുള്ള  സ്ഥിതിഗതികൾ‌ വിലയിരുത്തിയതിനു ശേഷമാണ് ഡബ്ലിയുഎച്ച്ഒ ഇക്കാര്യം അറിയിച്ചത്. 

സാമൂഹിക-സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തളർന്നുപോയേക്കാമെന്ന സാധ്യതയും ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചു. പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ പതിറ്റാണ്ടുകളോളം നിലനിന്നേക്കാമെന്നും സംഘടന അറിയിച്ചു.  ഏഷ്യൻ രാജ്യങ്ങൾ പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും ഫിലിപ്പൈൻസും യഥാക്രമം 57,000വും 5,000വും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ലോകമെമ്പാടുമുള്ള 17.6 ദശലക്ഷത്തിലധികം ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഏകദേശം 10.3 ദശലക്ഷം രോഗികൾ സുഖം പ്രാപിക്കുകയും 680,900 പേർ മരിണപ്പെടുകയും ചെയ്തിട്ടുണ്ട്.

Contact the author

Health Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More