ഇന്ത്യയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത നേപ്പാളിന്റെ പുതിയ ഭൂപടവുമായി കെ.പി ഒലി സർക്കാർ

ഇന്ത്യൻ പ്രദേശംകൂടെ അടയാളപ്പെടുത്തിയ പുതിയ ഭൂപടം, യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവുമായി പങ്കിടാനൊരുങ്ങി നേപ്പാളിലെ കെ.പി ഒലി സർക്കാർ. ഇന്ത്യയുടെ പ്രതിഷേധത്തെ അവഗണിച്ച് പുറത്തിറക്കിയ ഭൂപടം, ദേശീയ ചിഹ്നം ഉൾപ്പെടുത്തി നേപ്പാൾ പാർലമെന്റ് ഏകകണ്ഠമായി നിയമവിധേയമാക്കിയിരുന്നു. 

പുതിയ ഭൂപടത്തിൽ ലിംപിയാദുരയ്‌ക്കൊപ്പം കലാപാനി പ്രദേശവും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസും നേപ്പാളിന്റെതാണെന്ന് അവകാശപ്പെടുന്നു. ഭൂപടം വിപുലീകരിക്കുന്നത് ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും അത് പ്രായോഗികമല്ലെന്നും ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. അതിർത്തിയിലെ സംഘർഷങ്ങൾ നിർത്തലാക്കാൻ ചർച്ച നടത്താനുള്ള തീരുമാനത്തിന് എതിരായാണ് നേപ്പാളിന്റെ ഈ ഏകപക്ഷീയമായ നടപടിയെ ഇന്ത്യ കാണുന്നത്.

പുതിയ നേപ്പാൾ ഭൂപടത്തിന്റെ 4,000 പകർപ്പുകൾ ഇംഗ്ലീഷ് ഭാഷയിൽ അച്ചടിച്ച് അന്താരാഷ്ട്ര സമൂഹങ്ങൾക്ക് എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മെഷർമെൻറ് വകുപ്പിന്റെ ഇൻഫർമേഷൻ ഓഫീസർ ദാമോദർ ധക്കൽ പറഞ്ഞു. ഇതിനായി ഡെപ്യൂട്ടി ഡയറക്ടറുടെ ഏകോപനത്തിൽ ഒരു ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും ധക്കൽ അറിയിച്ചു.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More