ട്വിറ്റർ കുടുംബത്തിന് രാഹുൽ ഗാന്ധിയുടെ കൊവിഡ്‌ രക്ഷാ ബന്ധൻ

ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയുടെ കൊവിഡ്‌ രക്ഷാ ബന്ധന്‍. 15.4 ദശലക്ഷം ഫോളോവേഴ്‌സുള്ള തന്റെ ട്വിറ്റർ കുടുംബത്തിനാണ് രാഹുൽ ഗാന്ധി രക്ഷാ ബന്ധന്‍ നേര്ന്നിരിക്കുന്നത്.  സഹോദരി പ്രിയങ്ക ഗാന്ധി വാർദ്രയെ ആലിംഗനം ചെയ്യുന്ന ഫോട്ടോ സഹിതമാണ് രാഹുൽ ആശംസയറിയിച്ചിരിക്കുന്നത്.

40 മിനിറ്റിനകം 18,000 ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുലിനോടൊപ്പമുള്ള ചിത്രം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സന്തോഷത്തിലും  സങ്കടത്തിലും തന്റെ സഹോദരനോടൊപ്പം നിൽക്കുമ്പോൾ താൻ സ്നേഹവും സത്യവും ക്ഷമയും പഠിച്ചുവെന്നും ഇത്തരമൊരു സഹോദരനെ ലഭിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക കുറിച്ചു. 

ഇതിനുമുൻപും വിവിധ അവസരങ്ങളിൽ  ഇരുവരും സമൂഹ മാധ്യമങ്ങളിൽ ആശംസകൾ അറിയിക്കുകയും ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇവരെക്കൂടാതെ,  നിരവധി പ്രമുഖർ രക്ഷാബന്ധൻ ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 7 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More