സിവില്‍ സര്‍വീസ്: ആദ്യ നൂറില്‍ 11 മലയാളികള്‍, ജയദേവിന് 5-ാം റാങ്ക്

ഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യു പി എസ് സി പ്രസിദ്ധീകരിച്ചു. മെയിന്‍ ലിസ്റ്റില്‍ 829 പേരും റിസര്‍വ് ലിസ്റ്റില്‍ 182 പേരുമാണുള്ളത്. ആദ്യ നൂറുപേരില്‍ 11 മലയാളികളാണ് ഉള്‍പ്പെട്ടത്. അഞ്ചാം റാങ്ക് മലയാളിയായ സി എസ് ജയദേവ് നേടി. 

2019 സെപ്റ്റംബറില്‍ നടന്ന എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മാസത്തില്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദീപ്‌ സിംഗ് ഒന്നാം റാങ്കും ജതിന്‍ കിഷോര്‍  രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി. 

സി.എസ് ജയദേവ് (5-ാം റാങ്ക്) ,ആര്‍.ശരണ്യ (36-ാം റാങ്ക്) , അശ്വതി ശ്രീനിവാസ് (40), സഫ്ന നസ്രുദ്ടീന്‍ (45), ആര്‍ ഐശ്വര്യ(47), അരുണ്‍ എസ് നായര്‍ (55), എസ് പ്രിയങ്ക (68), ബി യശ്വിനി (71), നിതിന്‍ കെ ബിജു (89), ദേവി നന്ദന എ വി (92) പി പി അര്‍ച്ചന (99) എന്നിവരാണ് മികച്ച വിജയം നേടിയ  മലയാളികള്‍.  www.upsc.gov.in എന്ന വെബ്സൈറ്റ് വഴി പരീക്ഷ ഫലം അറിയാം. 

ഇത്തവണ 927 തസതികകളിലേക്കാണ് നിയമനം നടക്കുക. ഐഎഫ്എസ് (ഇന്ത്യന്‍ ഫോറീന്‍ സര്‍വീസ്) - 24, ഐ എ എസ് ( ഇന്ത്യന്‍ അഡ്മിനിസ്ട്രെറ്റീവ് സര്‍വീസ്) - 180, ഐ പി എസ് (ഇന്ത്യന്‍ പൊലിസ് സര്‍വീസ്) - 150, ഗ്രൂപ്പ് എ സര്‍വീസ് - 438, ഗ്രൂപ്പ് ബി സര്‍വീസ് - 135 എന്നിങ്ങനെയാണ് ഒഴിവുകള്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Contact the author

National Desk

Recent Posts

National Desk 11 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 14 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 14 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More