രാമക്ഷേത്ര നിർമാണ ഭൂമിപൂജ: കോൺ​ഗ്രസ് നിലപാടിൽ മുസ്ലീം ലീ​ഗിന് കടുത്ത അതൃപ്തി

രാമക്ഷേത്ര നിർമാണ  ഭൂമിപൂജയെ പിന്തുണച്ച കോൺ​ഗ്രസ് നിലപാടിൽ മുസ്ലീം ലീ​ഗിന് കടുത്ത അതൃപ്തി. വിഷയം ചർച്ച ചെയ്യാൻ ലീ​ഗീന്റെ രാമക്ഷേത്ര നിർമാണ ഭൂമി പൂജയെ പിന്തുണച്ച കോൺ​ഗ്രസ് നിലപാടിൽ മുസ്ലീം ലീ​ഗിന് കടുത്ത അതൃപ്തി.  വിഷയം ചർച്ച ചെയ്യാൻ ലീ​ഗീന്റെ ദേശീയ  സമിതിയോ​ഗം നാളെ പാണക്കാട് ചേരും. പ്രിയങ്ക​ഗാന്ധിയുടെ പ്രസ്താവനക്ക് തൊട്ട് പിന്നാലെയാണ് ലീ​ഗ് അടിയന്തര യോ​ഗം വിളിച്ചത്. രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ചുള്ള കോൺ​ഗ്രസ് നേതാക്കളായ കമൽനാഥ് ദ്വി​ഗ് വിജയ് സിം​ഗ് എന്നിവരുടെ പ്രസ്താവനയിൽ ലീ​ഗ് അണികളിൽ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ഹൈക്കമാന്റ് രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ചിട്ടിലെന്ന ന്യായമാണ് ലീ​ഗ് പറഞ്ഞിരുന്നത്. കോൺ​ഗ്രസ് പ്രാദേശിക നേതാക്കളുടെ അഭിപ്രായ മുഖവിലക്കെടുക്കെണ്ടെന്നതായിരുന്നു ലീ​ഗിന്റെ നിലപാട്. 

കോൺ​ഗ്രസ് നിലപാടിൽ മുസ്ലീലീ​ഗ് കൃത്യമായ പ്രതികരണം അറിയിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. പ്രിയങ്ക ​ഗാന്ധിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ഇ ടി പറഞ്ഞു.

കോൺ​ഗ്രസ് നിലപാടിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസ് നിലപാട് മതേതര വിശ്വാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നായിരുന്നു സമസ്ത മുഖപത്രത്തിൽ വ്യക്തമാക്കി.

രാമ​ക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നാണ് പ്രിയങ്കയുടെ ട്വീറ്റ്  ഇന്ത്യൻ സംസ്കാരത്തിൽ ശ്രീരാമനും സീതയും രാമായണവും ആഴമേറിയ അടയാളമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.  കോൺ​ഗ്രസ് ഹൈക്കമാന്റ് ആദ്യമായാണ് രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് രം​ഗത്തെത്തുന്നത്. 

 രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് കോൺ​ഗ്രസ് നേതാക്കളായ കമൽനാഥ്, ​ദി​ഗ് വിജയ്സിം​ഗ്, എന്നിവർ നേരത്തെ രം​ഗത്തെത്തിയിരുന്നു. ഭൂമി പൂജ ബിജെപി പരിപാടിയാക്കുകാണെന്നും, കോൺ​ഗ്രസ് നേതാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നില്ലെന്നും കമൽനാഥ് പറഞ്ഞിരുന്നു. ഭൂമി പൂജയുടെ ഭാ​ഗമായി എല്ലാ ഹിന്ദുക്കൾക്കും   മനീഷ് തിവാരി ആശംസയര്‍പ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഭൂമി പൂജയുമായി മുന്നോട്ട് പോകരുതെന്ന് കോൺ​ഗ്രസിലെ ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് സോണിയാ ​ഗാന്ധി അറിയിച്ചത്.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 22 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More