സംവരണം സംരക്ഷിക്കാന്‍ മുന്നോട്ടുവന്നാല്‍ കേന്ദ്രം മുട്ടുമടക്കും- അശോക് ഗഹലോട്ട്

ജയ്പൂര്‍: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം സംരക്ഷിക്കാന്‍  എല്ലാവരും മുന്നോട്ടു വന്നാല്‍ അത് അവസാനിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാന്‍ കേന്ദ സര്‍ക്കാരിന് ധൈര്യമുണ്ടാവില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ അശോക് ഗഹലോട്ട് പറഞ്ഞു. ജയ്പൂര്‍ കളക്റ്റിട്രേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. 

സംവരണം അവസാനിപ്പിക്കുന്നതിന് അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് പ്രയാസമുണ്ട്. അവരുടെ ഭീഷണി അന്തരീക്ഷത്തിലുണ്ട്. തൊഴില്‍ കയറ്റത്തിന് സംവരണം  വേണ്ടതില്ലെന്നു സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നു. അത്യന്തം അപകടകരമാണിത്- അശോക് ഗഹലോട്ട് പറഞ്ഞു. ഇന്ന് അവര്‍ മുസ്ലീങ്ങളെ ആക്രമിക്കുന്നു. നാളെ ഇത് സിഖ്, ബുദ്ധ മത വിശ്വസികള്‍ക്കെതിരെ തിരിയും. തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ എന്നെങ്കിലും അവര്‍ ശ്രമിച്ചിട്ടുണ്ടോ? ദളിതുകള്‍ക്കൊപ്പമിരുന്ന് അവര്‍ എപ്പോഴെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടോ?-  അദ്ദേഹം ചോദിച്ചു.

പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം സംരക്ഷിക്കാന്‍ രാജസ്ഥാന്‍ നിയമ ഭേദഗതി കൊണ്ട് വന്നിട്ടുണ്ട്.  യഥാര്‍ത്ഥ പ്രശ്നം ഇതാണ്. മറ്റ് സംസ്ഥാനങ്ങളും  ഈ പാതയില്‍ വരണമെന്നും  അശോക് ഗഹലോട്ട് ആവശ്യപ്പെട്ടു.

Contact the author

News Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More