സ്വര്‍ണ വില 41,000 രൂപയിലേയ്ക്ക്

സ്വര്‍ണവില വീണ്ടും റെക്കോഡ് കുറിച്ച് 41,000 രൂപയ്ക്കടുത്തെത്തി. രാജ്യാന്തര വിപണിയിൽ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാൻ കാരണം. ബുധനാഴ്ച 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി. 

കൊവിഡ് വ്യാപനത്തിനിടയിലും ആഗോള വിപണിയിൽ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഇതാദ്യമായി സ്വര്‍ണവില ഔണ്‍സിന് 2000ഡോളര്‍ കടന്നു. 0.2ശതമാനം വര്‍ധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 

വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ രണ്ടാം വരവിന്‍റെ സൂചനകൾ കണ്ടതും ഓഹരി വിപണിയിലെ ചാഞ്ചാട്ടവുമാണ് സ്വർണത്തിലേക്ക് നിക്ഷേപ താത്പര്യമെത്തിച്ചത്. കൂടാതെ, ഡോളറിന്‍റെ വിലയിടിവും അമേരിക്ക ചൈന വ്യാപാര യുദ്ധവും സ്വര്‍ണത്തിലേക്ക് നിക്ഷപ താത്പര്യം മാറുന്നതിന് കാരണമായി. ഓൺലൈൻ വിപണിയിൽ സ്വര്‍ണത്തിന് ആവശ്യക്കാർ ഏറെയാണ്. എന്നാല്‍, ആഭരണ ശാലകളിൽ തിരക്കില്ല.

Contact the author

Business Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More