കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2020 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളിൽ പഠിച്ചവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായിരിക്കണം.

2020-ലെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 90ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും, ഡിഗ്രി, പി.ജി, റ്റി.റ്റി.സി, ഐ.റ്റി.ഐ, ഐ.റ്റി.സി, പോളിടെക്‌നിക്, ജനറൽ നഴ്‌സിങ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി തുടങ്ങിയ അവസാന വർഷ പരീക്ഷകളിൽ 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ സെപ്റ്റംബർ പത്തിന് വൈകിട്ട് മൂന്നുവരെ    സ്വീകരിക്കും.  http://www.agriworkersfund.org യിൽ അപേക്ഷാ ഫോം ലഭിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. പരീക്ഷാ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. അപേക്ഷാ തീയതിയിൽ അംഗത്തിന്റെ ഡിജിറ്റലൈസേഷൻ നടപടി പൂർത്തീകരിക്കപ്പെട്ടിരിക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Contact the author

Edu Desk

Recent Posts

Career Post 1 year ago
Career

ഓഫീസ് അറ്റന്‍ഡന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

More
More
Career Desk 1 year ago
Career

എല്‍.ബി.എസ്: തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

More
More
Career Desk 1 year ago
Career

പ്ലസ് വൺ: അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം

More
More
Career Desk 1 year ago
Career

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

More
More
Career Desk 1 year ago
Career

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

More
More
Career Desk 1 year ago
Career

ആർ സി സിയിൽ കരാർ നിയമനം

More
More