ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി നൽകിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി ക്യാമ്പസിലെ കോഴ്സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

Career Desk

Recent Posts

Career Post 2 years ago
Career

ഓഫീസ് അറ്റന്‍ഡന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

More
More
Career Desk 2 years ago
Career

എല്‍.ബി.എസ്: തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

More
More
Career Desk 2 years ago
Career

പ്ലസ് വൺ: അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം

More
More
Career Desk 2 years ago
Career

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

More
More
Career Desk 2 years ago
Career

ആർ സി സിയിൽ കരാർ നിയമനം

More
More
Edu Desk 2 years ago
Career

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

More
More