ഫോണിലൂടെ മോശമായി സംസാരിച്ചാല്‍ ടെലഫോണ്‍ കമ്പനികള്‍ക്കെതിരെ കേസെടുക്കുമോ? സക്കര്‍ബര്‍ഗ്

മ്യുണിച്ച്: ഫോണ്‍ സംഭാഷണത്തിന്‍റെ ഉള്ളടക്കം ടെലികോം കമ്പനികളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നാല്‍ ടെലഫോണിലൂടെ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ ടെലികോം കമ്പനികള്‍ക്കെതിരെ കേസ് എടുക്കാറില്ല. ഈ രീതി ഓണ്‍ലൈന്‍ വിനിമയത്തിന് ബാധകമാക്കാത്തതെന്തുകൊണ്ടാണ് എന്ന് ചിന്തിക്കണം - ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെതാണ് വാക്കുകള്‍. ജര്‍മ്മനിയിലെ  മ്യുണിച്ചില്‍ സെക്യുരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു  ഫേസ്ബുക്ക് മേധാവി.

തീര്‍ച്ചയായും മോശം ഉള്ളടക്കം നിയന്ത്രിക്കേണ്ടതുണ്ട്. എന്നാല്‍ അതിന് നിലവിലുള്ള ഏതു നിയമചട്ടക്കൂട് ഉപയോഗിക്കുമെന്നത് തന്നെയാണ് പ്രശ്നം.  ടെലികോം കമ്പനികള്‍ക്കും മാധ്യമങ്ങള്‍ക്കും രണ്ടു തരത്തിലാണ് നിയമം.  ഇവയ്ക്കു രണ്ടിനും ഇടയില്‍ സോഷ്യല്‍ മീഡിയയെ പരിഗണിക്കണമെന്നാണ് എന്‍റെ അഭിപ്രായം - മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് പറഞ്ഞു.

അതേസമയം ഓണ്‍ലൈന്‍ ഇടപെടലുകളെ നേരിടാന്‍ ഫേസ്ബുക്ക് തങ്ങളുടെ പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഫേസ്ബുക്ക് മേധാവി വ്യക്തമാക്കി.  തെറ്റായ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നതിനെതിരെ, സോഷ്യല്‍ മീഡിയക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന വിവിധ രാജ്യങ്ങളുടെ സമീപനങ്ങളെപറ്റി  പരാമര്‍ശിക്കവെയാണ്   മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More