ജലജീവന്‍ കുടിവെള്ള പദ്ധതിക്ക് 800 കോടി; 21 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തും

തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 2020-2021 വര്‍ഷത്തില്‍ 21.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.. 6371 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കാവശ്യമായ അനുമതികള്‍ എത്രയും വേഗം നല്‍കി ടെണ്ടര്‍ നടപടികള്‍ തുടങ്ങണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകളിലും 2024-ഓടെ കുടിവെള്ള കണക്ഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് തീരുമാനം.

പദ്ധതി നടത്തിപ്പിന് നിലവില്‍ 800 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതികളുടെ നിര്‍വഹണ മേല്‍നോട്ടത്തിന് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ അധ്യക്ഷന്‍മാരായി പഞ്ചായത്തുതല മേല്‍നോട്ട സമിതി രൂപീകരിക്കും. എം.എല്‍.എ ഫണ്ട് പഞ്ചായത്ത് വിഹിതമായി ഈ പദ്ധതിക്ക് വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. 67.41 ലക്ഷം ഗ്രാമീണ ഭവനങ്ങളാണ് സംസ്ഥാനത്തുള്ളത്. നിലവില്‍ 17.50 ലക്ഷം കണക്ഷന്‍ നല്‍കി. 49.65 ലക്ഷം കണക്ഷനാണ് ഇനി ബാക്കിയുള്ളത്. അതില്‍ 21.42 ലക്ഷം കണക്ഷനുകളാണ് ഇപ്പോള്‍ നല്‍കുന്നത്.

ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, കേരള വാട്ടർ അതോറിറ്റി എം.ഡി. എസ്. വെങ്കിടേശപതി, വിവിധ വകുപ്പ് അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനയോഗത്തില്‍ പങ്കെടുത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More