കരിപ്പൂര്‍ വിമാനപകടം: പൈലറ്റും സഹപൈലറ്റുമടക്കം മരണപ്പെട്ടവരുടെ എണ്ണം 17 ആയി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം17 ആയി. വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഠേ, സഹ പൈലറ്റ് അഖിലേഷ് എന്നിവര്‍ മരണപ്പെട്ടു. 

അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ നഗരത്തിലും മലപ്പുറം ജില്ലയിലുമുള്ള 13 ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്  ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ആകെ വിമാനത്തിലുണ്ടായിരുന്നത് 190 പേരാണ്. യാത്രക്കാരില്‍ 10 പേര്‍ കുട്ടികളുമാണ്. 123 പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വിമാനത്തില്‍ 6 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി, മഞ്ചേരി മെഡിക്കല്‍കോളേജ്,  ആശുപത്രി, ഫറോക്ക് ക്രസന്റ് ആശുപത്രി, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍,  കൊണ്ടോട്ടി റിലീഫ് ആശ്പത്രി, മേഴ്സി ആശുപത്രി, മൈത്ര  തുടങ്ങിയ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍കോളേജില് 5 പേരും ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ ഒരാളും കൊണ്ടോട്ടി റിലീഫ് ആശ്പത്രിയില്‍ രണ്ടു പേരും മരണപ്പെട്ടു. മിംസ് ആശുപത്രിയില്‍ 3 പേരും  ബേബി മെമ്മോറിയല്‍ ആശ്പത്രിയില്‍ 2 പേരുമാണ് മരണപ്പെട്ടത്.

 വന്ദേ ഭാരത്‌ ദൌത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ 9- 1344 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് അപകടത്തില്‍ പെട്ടത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. 30 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.മംഗലാപുരം അപകടത്തിനു സമാനമായ അപകടമാണ് ഉണ്ടായിരിക്കുന്നത്. വിമാനം രണ്ടായി പിളര്‍ന്നു. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. അപകടം നടക്കുമ്പോള്‍ വിമാനത്താവള പരിസരത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ലാന്ടിങ്ങിനിടെ മേലങ്ങാടി വഴിയുള്ള കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് ബെല്‍ട്ട്‌ റോട്ടിലേക്ക് വീഴുകയായിരുന്നു.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന റെസ്ക്യു പ്രവര്‍ത്തനം 11.30 ഓടെ പൂര്‍ത്തിയായി. മന്ത്രി എ.സി. മൊയ്തീന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മലപ്പുറം ജില്ല കലക്ടര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍:

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More