കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച: പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന് മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൽമാ ബീവിയെ പഞ്ചായത്ത് ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസിൽ ഹാജരാകാതിരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.  ഇതുമൂലം പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല. കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിലും വീഴ്ചവരുത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

143 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ 125 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഉറവിടമറിയാതെ 21  പേര്‍ രോഗബാധിതരായി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 8 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More