സംസ്ഥാനത്തെ പൊലീസ് അക്കാദമിയില്‍ ബീഫിന് വിലക്കെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് പൊലീസ് അക്കാദമി ഡയറക്ടർ എഡിജിപി ബി സന്ധ്യ. ഡയറ്റീഷ്യന് നല്കിയ നിര്‍ദേശമാണ് പൊലീസ് അക്കാദമിയിൽ പിന്തുരുന്നതെന്ന് എഡിജിപി വ്യക്തമാക്കി.ആട്ടിറച്ചിയും ഭക്ഷണ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി ബി സന്ധ്യ വിശദീകരിച്ചു. ബീഫ് മാത്രമല്ല, മട്ടനും അച്ചാറും പപ്പടവും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ പുതിയ ഭക്ഷണമെനുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബി സന്ധ്യ പറഞ്ഞു.
കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയെന്ന മാധ്യമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു ബി സന്ധ്യ . തൃശൂര്‍ പൊലീസ് അക്കാദമിയിലടക്കമുള്ള ക്യാമ്പുകളിലെ പുതിയ പൊലീസുകാരുടെ മെനുവില്‍ ബീഫ് ഒഴിക്കിയെന്നായിരുന്നു വാർത്ത.