ടൊവീനോ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒടിടി റിലീസിന്

മലയാളത്തിൽ വീണ്ടും ഒടിടി റിലീസ്. ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ചിത്രമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ജോസഫ് വിവിധി ചലചിത്ര സംഘടനകൾക്ക് കത്ത് നൽകി. കൊവിഡ് പശ്ചാത്തതലത്തിൽ തീയറ്റർ റിലീസ് സാധ്യമല്ലെന്നും ഒടിടി റിലീസിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.  ചിത്രത്തിന്റെ റിലീസിന് എത്രയും വേ​ഗം അനുമതി നൽകണമെന്നും സംഘടനകളോട് ആന്റോ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി കിട്ടിയാൽ ഉടൻ റിലീസ് ചെയ്യാനാണ് ആന്റോ ജോസഫിന്റെ തീരുമാനം. നിർമാണം പൂർത്തിയാക്കിയ ചിത്രം മാർച്ച 12 നാണ്  റിലീസ് തീരുമാനിച്ചിരുന്നത്. ലോക് ഡൗൺ മൂലം റിലീസ് ചെയ്യാനായിരുന്നില്ല. ഡിസ്നി  ഹോട്ടസ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക.

ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ടൊവിനോക്ക് പുറമെ ജോജു ജോസഫ്,  സിദ്ധാർത്ഥ് ശിവ,  ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ജിയോ ബേബിയും ​ദീപു പ്രദീപും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ജാർവിസ് എന്ന് വിദേശ വനിതയാണ് ചിത്രത്തിലെ നായിക.

ജോസ് മോൻ എന്ന ടൂറിസ്റ്റ് ​ഗൈഡിന്റെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്. ഇന്ത്യ  ജാർവിസ്, കാത്തി എന്ന അമേരിക്കൻ വിനോദ സഞ്ചാരിയുടെ റോളിൽ എത്തുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More