ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്

അമേരിക്കയിൽ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനത്തിന് ഇടയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി. വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ട്രംപ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് അസാധാരണമായ ഒരു സാഹചര്യമാണെന്ന് സമ്മതിച്ച ട്രംപ് യു‌എസ്‌എസ്എസിന്റെ (യു.എസ് രഹസ്യാന്വേഷണ ഏജന്‍സി) പ്രൊഫഷണലിസത്തെ  പ്രശംസിക്കുകയും ചെയ്തു.

പോഡിയത്തിൽ പ്രസിഡന്റ് എത്തിച്ചേന്ന ശേഷം ഒരു ഓഫീസറും വെടിവയ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി ട്വീറ്റ് ചെയ്തു.17ത്ത് സ്ട്രീറ്റ് നോർത്ത് വെസ്റ്റിലും പെൻസിൽവാനിയ അവന്യൂ നോർത്ത് ഈസ്റ്റിലുമാണ് സംഭവം നടന്നത്. ഒരു പുരുഷനും ഒരു സീക്രട്ട് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടുവെന്നും ട്വീറ്റിലുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വൈറ്റ് ഹൗസിൽ ആരും ഒളിച്ചുകടക്കുകയോ മറ്റോ ഉണ്ടായില്ലെന്നും രഹസ്യാന്വേഷണ ഏജന്‍സി ട്വീറ്റ് ചെയ്തു.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More