കരിപ്പൂരില്‍ വീണ്ടും ജംബോ വിമാനമിറങ്ങി

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും എയര്‍ ഇന്ത്യയുടെ ജംബോ വിമാനമിറങ്ങി. അഞ്ച് വർഷത്തിന് ശേഷമാണ് കരിപ്പൂരിൽ      എയര്‍ ഇന്ത്യയുടെ  വലിയ വിമാനം ഇറങ്ങുന്നത്.  റൺവേ നവീകരണത്തിനായാണ് കരിപ്പൂരില്‍ ജംബോ സര്‍വീസ് നിര്‍ത്തിവെച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ  നേതൃത്വത്തിൽ വിമാനത്തെയും യാത്രക്കാരെയും സ്വീകരിച്ചു. രാവിലെ 7:10 എത്തിയ വിമാനത്തെ വാട്ടർ കാനൺ സല്യൂട്ട് നൽകി സ്വീകരിച്ചു. 400 ഓളം യാത്രക്കാരുമായാണ് വിമാനം എത്തിയത്.

കരിപ്പൂരിലെത്തിയ യാത്രക്കാരെയും വിമാന ജീവനക്കാരെയും കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. കരിപ്പൂരിൽ നിന്ന് കൂടുതൽ സർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദയിൽ നിന്നും ഞായർ, വെളളി ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 7.05ന് കരിപ്പൂരിലെത്തും.  ആഴ്ചയിൽ രണ്ട് ദിവസമാണ് വിമാനം സർവ്വീസ് നടത്തുക.

Contact the author

web desk

Recent Posts

Web Desk 7 hours ago
Keralam

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വില്‍പ്പനയ്ക്ക് നിരോധനം

More
More
Web Desk 1 day ago
Keralam

ഇന്ത്യയിലെ വന്‍ നഗരങ്ങളേക്കാള്‍ ജീവിക്കാന്‍ മികച്ചത് കേരളത്തിലെ ഈ നഗരങ്ങള്‍ !

More
More
Web Desk 1 day ago
Keralam

ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയമസഭയുടെ അംഗീകാരം

More
More
Web Desk 1 day ago
Keralam

ഉത്രാ കൊലക്കേസ് അന്വേഷണം പുസ്തകമാക്കി മുന്‍ ഡിജിപിയും മകനും

More
More
Web Desk 2 days ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 2 days ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More