വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,07,407 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം 53,06,851 ആയി ഉയര്‍ന്നു. 27,56,107 പേരാണ് ഇതിനകം രോഗവിമുക്തരായിരിക്കുന്നത്. ഏകദേശം പകുതിയിലേറെ പേര് മാത്രമാണ് രോഗവിമുക്തി നേടിയിരിക്കുന്നത്. രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി. രാജ്യത്ത് ഇതുവരെ 1,67,761 പേര് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32, 857 ആയി. 4,51,736 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,966 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,91,135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,656 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 5,86,430 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 98,213 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,533 പേര് മരണപ്പെട്ടു. ഫ്ലോറിഡ - 8558 മസ്സാച്ചുസെറ്റ്സ് -8,751 ലൂസിയാന -4,314, ഇല്ലിനോയിസ് -7,866, ജോര്‍ജ്ജിയ -4,351 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,721 പേരാണ് മരണപ്പെട്ടത്.