ഉത്രവധക്കേസിൽ ക്രൈംബ്രാഞ്ചും വനംവകുപ്പും കുറ്റപത്രം സമർപ്പിച്ചു.

അഞ്ചലിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു.  ക്രൈംബ്രാഞ്ചും, വനം വകുപ്പാണ് കുറ്റപത്രം പുനലൂർ കോടതിയിൽ സമർപ്പിച്ചത്.  അഞ്ചൽ റേഞ്ച് ഓഫീസർ ജയൻനാണ് വനംവകുപ്പിനുവേണ്ടി കുറ്റം പത്രം സമർപ്പിച്ചത്. കേസ് അന്വേഷിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകനാണ് പൊലീസിനായി കുറ്റപത്രം നൽകിയത്. ഉച്ചക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 178 പേജുള്ള കുറ്റപത്രമാണ് ഇത്.

 ഉത്രയും ഭർത്താവ് സൂരജിനെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് നൽകിയത്. വനം വകുപ്പ് രണ്ടാം പ്രതിയായ സുരേഷിനെതിരായ കുറ്റപത്രമാണ് സർപ്പിച്ചത്. പൊലീസ് സുരേഷിനെ കേസിൽ മാപ്പു സാക്ഷിയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സുരേഷിന് ജാമ്യം ലഭിക്കാതിരിക്കാനാണ് വനം വകപ്പിന്റെ ഈ നീക്കം. വനം വകപ്പിന്റെ കേസിലെ മറ്റ് 5 പ്രതികൾക്കെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കും.

കേസിൽ  സുരേഷിനെ പൊലീസ് മാപ്പു സാക്ഷിയാക്കിയിരുന്നു. മാപ്പ് സാക്ഷിയാക്കണമെന്ന സുരേഷിന്‍റെ അപേക്ഷ പരിഗണിച്ച കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് തീരുമാനം. ഇതോടെ സുരേഷ് കേസിലെ ഒന്നാം സാക്ഷിയാകും.

ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കി. കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുരേഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. 

മാപ്പ് സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. സുരേഷിന്‍റെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More