വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,451പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൊട്ടു മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 1,07,407 ആയിരുന്നു പ്രതിദിന നിരക്ക്. എന്നാല്‍ കൊവിഡ് വ്യാപനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇക്കഴിഞ്ഞ ഒരാഴ്ചയില്‍ പ്രതിദിന ശരാശരി 60,000 മാണ്.
ഇതോടെ രാജ്യത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം 53,60,302 ആയി ഉയര്‍ന്നു. 28,12,603 പേരാണ് ഇതിനകം രോഗവിമുക്തരായിരിക്കുന്നത്. ഏകദേശം പകുതിയിലേറെ പേര് മാത്രമാണ് രോഗവിമുക്തി നേടിയിരിക്കുന്നത്. രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി.
24 മണിക്കൂറിനുള്ളില്‍ 1370 പേര് മരണപ്പെട്ടു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1370 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജത്ത് ഇതുവരെ 1,69,131 പേര് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32, 874 ആയി. 4,52,509 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,966 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,91,507 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,810 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 5,94,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 98,689 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,539 പേര് മരണപ്പെട്ടു. ഫ്ലോറിഡ - 8770 മസ്സാച്ചുസെറ്റ്സ് -8,769 ലൂസിയാന -4,362, ഇല്ലിനോയിസ് -7,881, ജോര്‍ജ്ജിയ -4,456 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,726 പേരാണ് മരണപ്പെട്ടത്.