സച്ചിന് കായിക രംഗത്തെ ഓസ്‌കാർ

കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിയസ്‌ പുരസ്‌കാരം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്‌. 2011-ൽ ഇന്ത്യയിൽ വെച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടത്തിലെത്തിയപ്പോൾ സഹതാരങ്ങൾ സച്ചിനെയുമേന്തി മൈതാനം വലംവച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്.

ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്‌ സച്ചിൻ. ‘ഒരു രാജ്യത്തിന്റെ തോളിലേറി’ എന്ന അടിക്കുറിപ്പോടെ 2011-ലെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ലോകകപ്പ്‌ വിജയാഘോഷങ്ങളില്‍ നിന്നുള്ള ഒരു ചിത്രം ലോറിയസ്  സ്പോർട്സ് അക്കാദമി അന്തിമ പട്ടികയിൽ വോട്ടിങ്ങിനായി ഉൾപ്പെടുത്തിയിരുന്നു. വോട്ടെടുപ്പിൽ സച്ചിൻ ഒന്നാമതെത്തുകയായിരുന്നു.

മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസ്സിയും ബ്രിട്ടന്റെ ഫോർമുല വൺ ലോകചാമ്പ്യൻ ലൂയി ഹാമിൽട്ടണും പങ്കിട്ടു.  പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോൾ താരമാണ് മെസ്സി. തുല്യ വോട്ട് ലഭിച്ചതോടെയാണ് ചരിത്രത്തില്‍ ആദ്യമായി രണ്ടു പേര്‍ അവാർഡ് പങ്കുവച്ചത്. അമേരിക്കയുടെ ജിംനാസ്‌റ്റിക്‌താരം സിമോണി ബെയ്‌ൽസ് മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സ്പാനിഷ് ബാസ്കറ്റ് ബോൾ ടീം മികച്ച ടീമിനുള്ള പുരസ്കാരം നേടി.


Contact the author

Sports Desk

Recent Posts

Sports Desk 3 weeks ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 4 weeks ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 2 months ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 months ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More
National Desk 6 months ago
Cricket

'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി

More
More
National Desk 8 months ago
Cricket

മതത്തിന്റെ പേരില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രം- ഷമിയെ പിന്തുണച്ച് വിരാട് കോഹ്ലി

More
More