സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് നടന്നുവന്ന 'കുന്നുകളുടേയും വനവാസികളുടേയും റാണി': ഗൈഡിൻലിയു

നൂറ്റാണ്ടുകളോളം അടിമയാക്കപ്പെട്ട്, പിന്നീട് നീണ്ട സമരങ്ങളിലൂടെ ബ്രിട്ടീഷ് കോളനികളില്‍ നിന്ന് ആദ്യമായി സ്വതന്ത്രയായ ഇന്ത്യ, ഇന്ന് എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. രാജ്യത്തെ 127 കോടി ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം യാഥാർഥ്യമാക്കാന്‍ ഊര്‍ജ്ജപ്രവാഹമായിരുന്ന സമരമുഖത്തെ സ്ത്രീ സാന്നിധ്യത്തെ കുറിച്ചുകൂടെ ഓര്‍ക്കാതെ ഈ ദിവസത്തെ ആഘോഷിക്കാന്‍ കഴിയില്ല. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കത്തോടെ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി അടക്കമുള്ള സ്ത്രീ മുന്നേറ്റക്കാര്‍ തുടങ്ങിവെച്ച വിപ്ലവജ്വാല സ്വാതന്ത്ര്യം നേടുന്നതുവരെയും അണയാതിരുന്നു. അസ്സമില്‍ നിന്നും കേരളത്തില്‍ നിന്നും ഗുജറാത്തില്‍ നിന്നും സ്ത്രീകള്‍ സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് നടന്നുവന്ന നിരവധി സ്ത്രീകളുണ്ട്. അതിന്റെ മുന്‍ നിരയില്‍ ഇടംപിടിച്ച പോരാളിയാണ്  റാണി ഗൈഡിൻലിയു.

റാണി ഗൈഡിൻലിയു

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപത്തിന് നേതൃത്വം നൽകിയ നാഗ ആത്മീയ, രാഷ്ട്രീയ നേതാവായിരുന്നു മണിപ്പൂരുകാരിയായ റാണി ഗൈഡിൻലിയു. 14 വയസ്സ് പൂർത്തിയാകും മുമ്പ് തന്നെ ഗൈഡിൻലിയു സമര രംഗത്തേക്ക് ഇറങ്ങിയിരുന്നു. ധർമ്മയാത്ര എന്ന പരിപാടിയിലൂടെയാണ് ആ പെൺകുട്ടി ആദ്യമായി നേരിട്ട് പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങുന്നത്. ഗ്രാമീണരെ സംഘടിപ്പിച്ച ഗൈഡിൻലിയു വൈകാതെ സായുധ പോരാട്ടം ആരംഭിച്ചു. 1931 ൽ ബന്ധുവും സംഘടനയുടെ തലവനുമായ ഹെയ്പ ജഡോ നാഗിനെ ബ്രിട്ടീഷുകാർ പിടി കൂടി തൂക്കിലേറ്റി. തുടർന്ന് സംഘടനയുടെ ആത്മീയ നേതാവും സായുധ വിഭാഗത്തിന്‍റെ മേധാവിയുമായി അവര്‍ ചുമതലയേറ്റെടുത്തു. ബ്രിട്ടീഷുകാരുടെ നികുതി പിരിവുകൾ തടഞ്ഞ ഗൈഡിൻലിയു നാഗാ ഗോത്രത്തിൻറെ കിരിടം വയ്ക്കാത്ത റാണിയായി മാറി. 1932-ഇൽ , തന്റെ പതിനാറാം വയസിൽ ഗൈഡിൻലിയു ഒളിപോർ സംഘത്തിന്റെ നേതാവായി.

1931 -ൽ ഗൈഡിൻലിയുവിനെ പറ്റി വിവരം നൽകുന്നവർക്കായി 500 രൂപ ഇനാം പ്രഖ്യാപിച്ച ബ്രിട്ടീഷ് സർക്കാരിന് പക്ഷെ ഒന്നര വർഷം കാത്തിരിക്കേണ്ടിവന്നു. 1932 ഒക്റ്റോബർ 12 ന് അസം റൈഫിൾസ് ക്യാപ്ററൻ മക് ഡോണാൽഡ് ഗൈഡിൻലിയുവിൻറെ  ഒളിത്താവളത്തിൽ മിന്നലാക്രമണം നടത്തി, ഗൈഡിൻലിയുവും കൂട്ടാളികളും കീഴടങ്ങി. 1937 ൽ കോൺഗ്രസ് നേതാവ് ജവഹർലാൽ നെഹ്‌റു ഗൈഡിൻലിയുവിനെ ഷില്ലോംഗ് ജയിലിൽ സന്ദർശിച്ചതോടെയാണ് അവരുടെ പോരാട്ടത്തിൻറെ കഥ പുറം ലോകം അറിയുന്നത്,  ജവഹർലാൽ നെഹ്റുവാണ് ഗൈഡിൻലിയുവിനെ 'റാണി ഗൈഡിൻലിയു' എന്ന് വിളിക്കുന്നത്.

കുന്നുകളുടേയും വനവാസികളുടേയും റാണിയെന്ന് നെഹ്‌റു അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചു.1946 ൽ ഇന്ത്യയില്‍ താൽകാലിക സർക്കാർ രൂപവത്കരിക്കപ്പെട്ടപ്പോൾ ജവഹർലാൽ നെഹ്റു ആദ്യം ഒപ്പിട്ട ഉത്തരവുകളിലൊന്ന് റാണി ഗൈൻദിൻലിയുവിൻറെ മോചനം സംബന്ധിച്ചതായിരുന്നു. 1993 ഫെബ്രുവരി 17 -ആം തീയതി തന്റെ 78-ആം വയസിൽ റാണി ഗൈഡിൻലിയു നിര്യാതയായി.

Contact the author

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More