പ്ലസ് വൺ: അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച എല്ലാവരും ആഗസ്റ്റ് 20ന് മുമ്പ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷയിലെ തിരുത്തലുകൾ ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർവഹിക്കണം.

സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കീമുകളിൽ നിന്ന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്രേഡ് വിവരങ്ങൾ സർട്ടിഫിക്കറ്റിലുള്ള  വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ എന്നുള്ളത് ഒരിക്കൽ കൂടി ഉറപ്പ് വരുത്തണം. ഇനിയും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ അഡ്മിഷൻ വെബ്‌സൈറ്റിൽ  (https://www.hscap.kerala.gov.in) നൽകിയിട്ടുള്ള നിർദ്ദേശം വായിച്ച് മനസ്സിലാക്കിയ ശേഷം ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Contact the author

Career Desk

Recent Posts

Career Post 3 years ago
Career

ഓഫീസ് അറ്റന്‍ഡന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

More
More
Career Desk 3 years ago
Career

എല്‍.ബി.എസ്: തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

More
More
Career Desk 3 years ago
Career

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

More
More
Career Desk 3 years ago
Career

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

More
More
Career Desk 3 years ago
Career

ആർ സി സിയിൽ കരാർ നിയമനം

More
More
Edu Desk 3 years ago
Career

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

More
More