കാര്‍ഷിക വിജ്ഞാനം വ്യാപകമാക്കാന്‍ ബ്ലോക്ക് തല വിജ്ഞാനകേന്ദ്രങ്ങള്‍; ഉദ്ഘാടനം നാളെ

ചിങ്ങം ഒന്നിന്  ഉദ്ഘാടനം

തിരുവനന്തപുരം: മലയാള തുവർഷമായ ചിങ്ങം ഒന്നുമുതൽ മുതൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ രൂപീകരിക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് കർഷക ദിനത്തിന്റെയും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.

കാർഷകർക്കായുള്ള മൊബൈൽ ആപ്പിന്റെയും വെബ് പോർട്ടലിന്റേയും ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിക്കും. ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാന കൃഷി വകുപ്പും കാർഷിക സർവകലാശാലയും ചേർന്ന് കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക്തലത്തിൽ ഒരു സ്ഥിരം സംവിധാനം ആരംഭിക്കുന്നത്. ബ്ലോക്ക്തലത്തിനുപുറമേ, കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, എന്നിവിടങ്ങളിലും കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കും.

ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെയും കർഷകദിനത്തിന്റേയും ഉദ്ഘാടന ചടങ്ങുകൾ തൃശൂർ ഒല്ലൂക്കര ബ്ലോക്കിലാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ: ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ: ആർ. ചന്ദ്രബാബു, കാര്ഷികോത്പാദന കമ്മീഷണർ ഇഷിതാ റോയ്, കൃഷി ഡയറക്ടർ ഡോ: കെ. വാസുകി എന്നിവർ നേരിട്ടും/ഓൺലൈൻ വഴിയും പങ്കെടുക്കും.

കാർഷിക വിജ്ഞാനവ്യാപന രംഗത്ത് ഒരു സുപ്രധാന കണ്ണിയായിരിക്കും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ. വിജ്ഞാന വ്യാപനത്തിനായി നിലവിൽ കാർഷിക സർവ്വകലാശാല, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാനത്ത് നിലവിലുണ്ട്. ജില്ലാതലത്തിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ കൃഷി ഭവനുകളുമാണ് നിലവിലുള്ളത്. ഇത് കൂടുതൽ ശക്തിപ്പെടുത്താനാണ് ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ എന്ന ആശയം കൃഷി വകുപ്പ് കൊണ്ടുവന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു.

കാർഷിക വിജ്ഞാന വ്യാപന കേന്ദ്രങ്ങളുടെ ലക്ഷ്യങ്ങൾ

1. വിവിധ കാർഷികോൽപാദനത്തിനുള്ള പദ്ധതികൾ/വിളകളുടെ ഉൽപാദനത്തിനുള്ള ശാസ്ത്രീയ മുറകൾ എന്നിവ കാർഷിക കാലാവസ്ഥ മേഖലകളുടെ പ്രത്യേകതകൾ അനുസരിച്ച് തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുക.

2. ഭക്ഷ്യ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ വിത്തുകൾ, നടീൽ വസ്ത്തുക്കൾ, ജൈവ ഉത്പാദന ഉപാധികൾ എന്നിവ ഉൽപാദിപ്പിക്കുന്നതിനായി വിത്ത് ഗ്രാമങ്ങളും വിത്ത് ഉൽപാദന ക്ലസ്റ്ററുകളും സ്ഥാപിക്കുന്നതിനു സഹായിക്കുക.

3. ബ്ലോക്ക് തലത്തിൽ കാർഷിക സാങ്കേതിക ഉപദേശങ്ങളും, കാർഷിക ഉൽപാദനം, വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം, എന്നീ വിഷയങ്ങളിൽ പരിശീലനവും നൽകുക.

4. സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും നടപ്പാക്കുന്ന വിവിധ സ്‌കീമുകൾ, പ്രോജക്ടുകൾ എന്നിവയ്ക്ക് സാങ്കേതിക സഹായം നൽകുക.

കാർഷിക സർവകലാശാലയിലെ ഒരു ശാസ്ത്രജ്ഞനായിരിക്കും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ നോഡൽ ഓഫീസർ. ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൺവീനറായിരിക്കും. ബ്ലോക്കിനു കീഴിലുള്ള കൃഷി അനുബന്ധ മേഖലകളിലെ നിർവഹണ ഉദ്യോഗസ്ഥരും കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും.

എല്ലാ കൃഷിഭവനുകളിലും ബ്ലോക്ക്തലത്തിൽ ബ്ലോക്ക് ലെവൽ കൃഷി വിജ്ഞാന കേന്ദ്രങ്ങളും പഞ്ചായത്തുകളിൽ കൃഷിഭവൻ തലത്തിൽ കൃഷി പാഠശാലയും നടപ്പിലാക്കുകയാണ്. കാർഷിക വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ താഴെ തട്ടുവരെ എത്തിക്കുക എന്ന ലക്ഷ്യം ഇതോടെ നടപ്പാക്കപ്പെടും. കാർഷിക വിജ്ഞാന വ്യാപനമാണ് മറ്റൊരു മേഖല. കോവിഡ് പശ്ചാത്തലത്തിൽ കർഷകർക്കും മറ്റു ജനങ്ങൾക്കും കൃഷി അറിവുകൾ പകർന്നു നൽകുന്നതിനായി കൃഷി പാഠശാലകൾ രൂപീകരിച്ച് ഓൺലൈൻ വിദ്യാഭ്യാസം നൽകി വരികയാണ്. ഓരോ വർഷവും ഓരോ പഞ്ചായത്തിലും കുറഞ്ഞത് 2000 കർഷകരെ പരിശീലിപ്പിക്കാനായി കൃഷി പാഠശാലകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതി ക്ഷോഭ ദുരിതാശ്വാസം എന്നിവക്കുള്ള ഓൺലൈൻ വെബ്‌പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും കർഷകദിനത്തിൽ മുഖ്യമന്ത്രി ലോഞ്ചിങ് നടത്തും. കർഷകർക്ക് നേരിട്ടു വിള ഇൻഷുറൻസ് ചെയ്യാനും പോളിസി കരസ്ഥമാക്കാനും നാശനഷ്ടം റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും എ.ഐ.എം.എസ് എന്ന മൊബൈൽ ആപ്പും എ.ഐ.എം.എസ് വെബ്‌പോർട്ടലിലെ ഇൻഷുറൻസ് പദ്ധതികൾക്കായുള്ള സേവനവുമാണ് കർഷകദിനത്തിന് ലോഞ്ചിങ് നടത്തുന്നത് www.aims.kerala.gov.in എന്ന പോർട്ടലിലൂടെ കർഷകർക്ക് ഈ സേവനം ലഭ്യമാക്കാം.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 8 hours ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 1 day ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 1 day ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More
Web Desk 2 days ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More