2019 ലെ വോട്ടർപ്പട്ടിക വേണമെന്ന വിധിക്കെതിരായ അപ്പീലിൽ ലീ​ഗീന്റെ തടസ്സ ഹർജി

തദ്ദേശ തെരഞ്ഞെടുപ്പിൽ 2019 ലെ വോട്ടർപട്ടിക ഉപയോ​ഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തെരഞ്ഞടുപ്പ് കമ്മീഷന്‍റെ നീക്കത്തിനെതിരെ മുസ്ലീം ലീ​ഗ് സുപ്രീം കോടതിയിൽ തടസ്സ ഹർജി സമർപ്പിച്ചു. കേസിൽ ആരെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ ലീ​ഗിന്‍റെ വാദം കൂടി കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 2019 ലെ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ സുപ്രീം കോടതിയില്‍ തെരഞ്ഞെടുപ്പ്  കമ്മീഷന്‍ അപ്പീൽ നൽകാനിരിക്കെയാണ് ലീ​ഗ് തടസ്സ ഹർജിയുമായി കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധിയനുസരിച്ച് 2019 - ലെ വോട്ടര്‍ പട്ടിക ഉപോയോഗിക്കണമെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പുതുതായി ബൂത്തുതലത്തില്‍ 25000-ത്തോളം   എന്യുമറെട്ടര്‍മാരെ നിയമിച്ച് പുതിയ കണക്കെടുപ്പ് നടത്തേണ്ടിവരും,നാലുമാസം ഈ പ്രകൃയക്കായി വേണ്ടിവരും.ഇതിനു പുറമേ 10 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കാക്കുന്നു.തെരഞ്ഞെടുപ്പു പ്രകൃയ സങ്കീര്‍ണ്ണമാക്കുന്ന ഈ പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് . 2019 - ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിക്കുക.

Contact the author

web desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More