സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസം മരിച്ച കൊടുങ്ങല്ലൂർ സ്വദേശി  ശാരദക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് 70 വയസ്സായിരുന്നു. തൃശ്ശൂർ  അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

നേരത്തെ ഇന്ന്  ആറ്‌ കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ അഞ്ചു ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), കോന്നി സ്വദേശി ഷഹറുബാന്‍ (54), ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനാണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. ഒന്നര വർഷമായി വിചാരണ തടവുകാരനായിരുന്ന മണികണ്ഠനാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ആളാണ് ഇദ്ദേഹം. പൂജപ്പുര ജയിലില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച തടവുകാരനാണ് മണികണ്ഠന്‍.


വയനാട് സ്വദേശി ആലിക്കും കണ്ണൂര്‍ സ്വദേശി കൃഷ്ണനും പരവൂര്‍ സ്വദേശി കമലമ്മക്കും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ആലപ്പുഴ സ്വദേശിയായ സദാനന്ദന്‍ ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More