പിതാവിന്‍റെ സ്കൂട്ടര്‍ ഇടിച്ച് പശു ചത്തു: പ്രായശ്ചിത്തമായി കുഞ്ഞുമോളെ കെട്ടിച്ചു വിടണം

ഡല്‍ഹി: മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. കുറച്ചു നാളുകള്‍ക്കു മുന്‍പാണ് ഒരു ഗ്രാമ വാസിയുടെ സ്കൂട്ടര്‍ ഇടിച്ച് പശു ചത്തത്. ഇതിനു പ്രായശ്ചിത്തമായാണ് 13 കാരിയായ മകളെ കെട്ടിച്ചുവിടാന്‍ ഗ്രാമ പഞ്ചായത്ത് കൂട്ടം നിര്‍ദ്ദേശിച്ചത്.

മന:പൂര്‍വമല്ലാതെ പശുഹത്യ നടത്തുന്നവര്‍ക്ക് നേരത്തെ മുതല്‍ നിലവിലിരിക്കുന്ന ആചാരങ്ങളിലൊന്നാണത്രെ ഇത്. പശുവിന്‍റെ മരണത്തിനു കാരണക്കാരനായ ആള്‍ ഗംഗയില്‍ മുങ്ങിക്കുളിക്കുകയും പ്രദേശത്തുകാരെ വിളിച്ചുകൂട്ടി അന്നദാനം നടത്തുകയും വേണം. ഇതോടൊപ്പം പെണ്മക്കളുണ്ടെങ്കില്‍ ഒരാളെ പ്രായം പരിഗണിക്കാതെ കന്യാദാനം നടത്തി പാപമോചനം നേടുകയും വേണം.

ഇതിനു തയ്യാറാകാതെയിരുന്നതിന്‍റെ പേരില്‍, സ്കൂട്ടര്‍ ഇടിച്ചു പശുവിന്‍റെ മരണത്തിനു കാരണക്കാരനായ ഗ്രാമവാസിയെ സാമൂഹ്യമായി നാട്ടുകൂട്ടം ബഹിഷ്കരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇയാള്‍ തന്‍റെ കുഞ്ഞു മകളെ വിവാഹം കഴിപ്പിച്ചു വിടാന്‍ തീരുമാനിച്ചത്. 

വിവാഹക്കാര്യമറിഞ്ഞ വനിതാ ശിശുക്ഷേമ സമിതി പൊലിസ് സംരക്ഷണം നല്കിയാണ് കുടുംബത്തെ ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. അധികൃതരുടെ നീക്കത്തെ ചെറുത്ത കുടുംബം കുട്ടിക്ക് വിവാഹപ്രായമായിട്ടുണ്ട് എന്ന് വാദിച്ചു. എന്നാല്‍ 2007 ജനുവരി 1-ന് ജനിച്ച കുട്ടിയുടെ ജനനം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ ചെറുത്തത്. പ്രായപൂര്‍ത്തിയാകുന്നതു വരെ കുട്ടിയെ വിവാഹം കഴിപ്പിക്കില്ലെന്നു കുടുംബനാഥനില്‍ നിന്ന് രേഖാമൂലം ഉറപ്പു വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടത്.സംഭവത്തില്‍ കേസ് എടുത്തിട്ടില്ല.

Contact the author

Web Dsek

Recent Posts

National Desk 6 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 9 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More