ശിവശങ്കറും സ്വപ്നയും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് ഇ ഡി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് 3 തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയും മറ്റൊരാളും ചേര്‍ന്ന് ലോക്കര്‍ തുടങ്ങിയത് ശിവശങ്കറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും, ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു. 

2017ൽ സ്വപ്ന യു.എ.ഇ-യിലേക്ക് ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നു. 2018 ഏപ്രിലില്‍ ഒമാന്‍ യാത്ര ചെയ്ത ശിവശങ്കര്‍ അവിടെ സ്വപ്നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു.

അതിനിടെ ശിവശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്തെത്തി. ശിവശങ്കര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. വിശ്വാസത്തിന്‍റെ പേരിലാണ് സ്ഥാനങ്ങള്‍ നല്‍കിയത്. സ്വപ്നയുമായി ശിവശങ്കറിനുള്ള ബന്ധം അപമാനകരമാണെന്നും സുധാകരന്‍ പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 4 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 5 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 23 hours ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

More
More