ബം​ഗളൂരു കലാപത്തിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തും

ബം​ഗളൂരു കലാപത്തിലെ പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തും. കർണാടക പൊലീസാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയും തമ്മിൽ ചർച്ച നടത്തിയ ചർച്ചയിലാണ് യുഎപിഎ ചുമത്താൻ തീരുമാനിച്ചത്. ​പ്രതികൾക്കെതിരെ ​ഗുണ്ടാ ആക്റ്റും ചുമത്തും. കലാപത്തിലെ നാശ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കും. ഇതിനായി ക്ലെയിം കമ്മീഷണറെ നിയമിക്കാൻ ഹൈക്കോടതിയോട് അനുമതി തേടും. 

അക്രമണത്തിൽ 35 പേരെ കൂടി കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. അക്രമത്തിന് പരോക്ഷ പിന്തുണ നൽകിയവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ഉത്തരവാദികളായ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. 35 പേരടക്കം 340 പേരാണ് ഇതിനകം പിടിയിലായത്. ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയ കർഫ്യു 2 ദിവസത്തേക്ക് കൂടി നീട്ടി. സംഘർഷം അരങ്ങേറിയ പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ന​ഗരത്തിന്റെ പലഭാ​ഗങ്ങളിലും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ഇന്റലിജന്റ്സ് റിപ്പോർട്ട്. സ്ഥിതി​ഗതികൾ വിലയിരുത്താൻ  ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ഉടൻ ചേരും. ഇതിന് ശേഷമാകും  നിരോധനാജ്ഞ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.

ഫേസ്ബുക്ക് പോസ്റ്റിൽ പ്രവാചക നിന്ദ ആരോപിച്ചാണ് ഒരു വിഭാ​ഗം ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. ഡി ജെ ഹള്ളിയിലാണ് ജനം ആദ്യം തെരുവിൽ ഇറങ്ങിയത്. ഫേസ് ബുക്ക് പോസ്റ്റിട്ട കോൺ​ഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടന്ന അക്രമങ്ങളിൽ കടകളും വാഹനങ്ങളും തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമത്തിൽ നൂറോളം പൊലീസുകാർക്ക് പരുക്കേറ്റിരുന്നു.


Contact the author

Web Desk

Recent Posts

National Desk 4 hours ago
National

താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു - മഹുവ മൊയ്ത്ര

More
More
National Desk 5 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 23 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 23 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More