പിഎം കെയേഴ്സ്: സുപ്രീം കോടതി വിധി രാഹുൽ ​ഗാന്ധിയും കുടുംബവും ലജ്ജിച്ച് തലതാഴ്ത്തണമെന്ന് ബിജെപി

പിഎം കെയേഴ്സിലെ പണം  ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളിയത് രാഹുൽ ​ഗാന്ധിക്കും കൂട്ടാളികൾക്കുമുള്ള തിരിച്ചടിയാണെന്ന് ബിജെപി. രാഹുൽ ​ഗാന്ധി വാടകക്കെടുത്തവരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരം ആക്ടിവിസ്റ്റുകളുടെ ഹീനമായ സങ്കൽപ്പങ്ങൾക്ക് കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ് അഭിപ്രായപ്പെട്ടു. പി എം കെയേഴ്സ് ഫണ്ടിനെ ​ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി ദുരുപയോ​ഗം ചെയ്യുകയും വിവിധി ട്രസ്റ്റുകളിലേക്ക് വകമാറ്റുകയും ചെയ്തിരുന്നതായി നദ്ദ ആരോപിച്ചു. ഈ ഫണ്ടിനെ തങ്ങളുടെ കുടുംബ സ്വത്തായാണ് ​ഗാന്ധി കുടുംബം കണ്ടിരുന്നത്. തങ്ങളുടെ പാപം മറിച്ചുവെക്കാനാണ് പിഎം കെയേഴ്സിനെതിരെ ആരോപണം ഉന്നയിച്ചത്. ഈ ഘട്ടത്തിൽ രാഹുൽ ​ഗാന്ധിയുടം കുടുംബവും ലജ്ജിച്ച തലതാഴ്ത്തണമെന്നും നദ്ദ പറഞ്ഞു.

പിഎം കെയേഴ്സ് ഫണ്ടിലെ പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റി​ഗേഷൻ  ആണ് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. പിഎം കെയേഴ്സിലെ മുഴുവൻ പണവും എൻഡിആർഎഫിലേക്ക് മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്.പിഎം കെയേഴ്സിൽ ലഭിക്കുന്ന പണം തികച്ചും വ്യത്യസ്തമാണെന്നും ഇത് ചാരിറ്റി ട്രസ്റ്റുകളുടെ ഫണ്ടാണെന്നും കോടതി അഭിപ്രായപ്പെട്ടു. എൻഡിആർഎഫിലേക്ക് ആർക്ക് എപ്പോൾവേണമെങ്കിലും പണം നൽകാവുന്നതാണ്. ഇത്തരത്തിൽ പണം നൽകുന്നതിന് ദുരന്ത നിവാരണ നിയമം തടസമില്ലെന്നും അശോക് ഭൂഷൻ ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ വ്യക്തമാക്കി.

ദുരന്തങ്ങളെ നേരിടുന്നതിനുള്ള പണസമാഹരണത്തിനായി പ്രധാനമന്ത്രി എക് ഒഫീഷ്യോ ചെയർമാനായി  കഴിഞ്ഞ മാർച്ചിലാണ് പ്രൈമിനിസ്റ്റേഴസ് സിറ്റിസൺ അസിസ്റ്റന്റ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് രൂപീകരിച്ചത്.പിഎം കെയേഴ്സ് സുപ്രീം കോടതി വിധി രാഹുൽ ​ഗാന്ധിയും കുടുംബവും ലജ്ജിച്ച് തലതാഴ്ത്തണമെന്ന് ബിജെപി.
Contact the author

Web Desk

Recent Posts

National Desk 20 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 20 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 23 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More