കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് രാഹുൽ; പിന്തുണച്ച് പ്രിയങ്ക

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് രാഹുൽ ​ഗാന്ധി. കോൺ​ഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ അധ്യക്ഷനാകേണ്ടെന്നും, താൻ എപ്പോഴും പാർട്ടിക്കൊപ്പമുണ്ടെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ഇന്ത്യ ടുമാറോ-കോൺവർസേഷൻ വിത്ത് ദ നെക്സ്റ്റ് ജനറേഷൻ പൊളിറ്റിക്കൽ റീഡേഴ്സ് എന്ന പുസ്തകത്തിലാണ് രാഹുൽ ​ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ​ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൽ നേതൃസ്ഥാനത്ത് വരട്ടെയെന്ന രാഹുൽ ​ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് പ്രിയങ്കയും   രം​ഗത്തെത്തി. പുസ്തകത്തിലെ അഭിമുഖത്തിൽ തന്നെയാണ് പ്രിയങ്കയും അഭിപ്രായം അറിയിച്ചത്. സോണിയാ ​ഗാന്ധിക്ക് പകരം മറ്റൊരു പ്രസിഡന്റ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എന്റെ ബോസെന്ന് പ്രിയങ്ക വ്യക്തമാക്കി.

ഉത്തർപ്രദേശിന്റെ ചുമതലകളിൽ തന്നെ ആവശ്യമില്ലെന്നും അൻഡമാനിലേക്ക് പാർട്ടി പ്രവർത്തനങ്ങൾക്ക് പോകണമെന്ന് അദ്ദേഹം പറഞ്ഞാൽ സന്തോഷത്തോടെ ആ ചുമതല ഏറ്റെടുക്കമെന്നും പ്രിയങ്ക പറഞ്ഞു. അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതിന്റെ കാരണം രാഹുൽ കൃത്യമായി പറ‍ഞ്ഞിരുന്നു.​ഗാന്ധി കുടുംബത്തിന്റെ പുറത്തുനിന്നും പുതിയ അധ്യക്ഷൻ വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്, അതിനെ താൻ പൂർണമായും പിന്തുണക്കുന്നു-പ്രിയങ്ക പറഞ്ഞു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ ദയനീയ തോൽവിയെ തുടർന്നാണ് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ​ഗാന്ധി രാജിവെച്ചത്. രാഹുൽ നേതൃത്വം വീണ്ടു ഏറ്റെടുക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. ഇതിനിടെയാണ് രാഹുലും പ്രിയങ്കയും നിലപാട് വ്യക്തമാക്കിയത് 

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 15 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 19 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 21 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More